- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലൈക വീടിന് പുറത്തിറങ്ങിയിട്ട് ആറ് ദിവസം; ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിയുന്നു; അവസാനമാകുന്നത് നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിന്
മുംബൈ: ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്. മലൈക അതീവ ദുഃഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും മലൈകയോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ ദിവസങ്ങളിലൊന്നും അർജുൻ മലൈകയെ സന്ദർശിച്ചിട്ടില്ലെന്നും മലൈകയുടെ വീടിനടുത്ത് താമസിക്കുന്ന സഹോദരി റിയ കപൂറിന്റെ വീട്ടിൽ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്തപ്പോൾ പോലും മലൈകയുടെ വീട്ടിലെത്തിയില്ലെന്നും ഇവർ പറയുന്നു,. കൂടാതെ ഇത്തരം വിരുന്നുകളിൽ അർജുനൊപ്പം പങ്കെടുക്കാറുള്ള മലൈകയുടെ അസാന്നിധ്യം ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന്റെ സൂചനയാണെന്നും ഇവർ പറയുന്നു.
എന്നാൽ കഴിഞ്ഞ ആറ് ദിവസമായി മലൈക തന്റെ വീട്ടിൽ നിന്നും പുറത്ത് വന്നിട്ടില്ല. പൂർണമായും ഒറ്റപ്പെട്ടിരിക്കാനാണ് മലൈക ഇപ്പോൾ ഇഷ്ടപ്പെടുന്നത്. പ്രണയത്തകർച്ച മലൈകയെ തകർത്തു കളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി അർജുൻ കപൂർ മലൈകയെ കാണാൻ നടിയുടെ വീട്ടിൽ വന്നിട്ടില്ലെന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ടു ചെയ്തു.
98 ലാണ് ബോളിവുഡ് നടൻ അർബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 48 കാരിയായ മലൈക 2016 ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക മുപ്പത്തിനാലുകാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. അർബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാൻ പ്രധാനകാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലിയും ഏറെ വിമർശനം ഉണ്ടായിരുന്നു.
അർബാസുമായി പിരിഞ്ഞ ശേഷവും മലൈകയും അർജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാൻ തുടങ്ങി. 2019 ൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇരുവരും പ്രണയം തുറന്ന് പറഞ്ഞു. 48കാരിയാണ് മലൈക, 36 വയസ്സാണ് അർജുന്. ഈ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായ ഭാഷയിൽ അർജുൻ മറുപടി നൽകുകയും ചെയ്തിരുന്നു.




