- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിൽ മറ്റൊരു പ്രണയം കൂടി മൊട്ടിടുന്നോ? അർജ്ജുൻ കപൂറും സോനാക്ഷിയും ഹോളിഡേ മൂഡിലെന്ന് പാപ്പരാസികൾ
സോനാക്ഷി സിൻഹയെ ചുറ്റിപ്പറ്റി ഒരു ഗോസിപ്പ് പരന്നു തുടങ്ങിയിട്ട് ഏറെ നാളുകളായി. നടി പ്രണയത്തിലാണെന്നാണ് ബി ടൗണിലെ പാപ്പരാസികളുടെ കണ്ടുപിടുച്ചിട്ടുണ്ടെങ്കലും നടന്മാരുടെ പേരുകൾ പലതും മാറി മാറി വന്നിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് അർജ്ജൂൻ കപൂറും സോനാക്ഷിയും തമ്മിൽ പ്രണയത്തിലാണെന്നാണ്. ഒരുമിച്ച് സിനിമകാണാനും കാപ്പി കുടിക്കാ
സോനാക്ഷി സിൻഹയെ ചുറ്റിപ്പറ്റി ഒരു ഗോസിപ്പ് പരന്നു തുടങ്ങിയിട്ട് ഏറെ നാളുകളായി. നടി പ്രണയത്തിലാണെന്നാണ് ബി ടൗണിലെ പാപ്പരാസികളുടെ കണ്ടുപിടുച്ചിട്ടുണ്ടെങ്കലും നടന്മാരുടെ പേരുകൾ പലതും മാറി മാറി വന്നിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് അർജ്ജൂൻ കപൂറും സോനാക്ഷിയും തമ്മിൽ പ്രണയത്തിലാണെന്നാണ്.
ഒരുമിച്ച് സിനിമകാണാനും കാപ്പി കുടിക്കാനും കറങ്ങാനുമൊക്കെ പോകുന്നത് കണ്ടെന്നും മറ്റുമാണ് പാപ്പരാസികൾ പറയുന്നത്. ഏതാനും മാസങ്ങളായി ഇരുവരും ഒരു ഹോളിഡേ മൂഡിലാണത്രേ. ഇരുവരും പ്രണയം നാട്ടുകാരെ കേൾപ്പിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ രഹസ്യമായി മൂടി വച്ചിരിക്കുകയാണെന്നും എന്നാൽ വേണ്ടപ്പെട്ടവരുടെയെല്ലാം ആശീർവാദം ബന്ധത്തിനുണ്ടെന്നും കേൾക്കുന്നുണ്ട്.
എന്തായാലും വരാൻ പോകുന്ന ചിത്രത്തിൽ ഇരുവരും ചേർന്നാണ് അഭിനയിക്കുന്നതെന്നാണ് മറ്റൊരു കാര്യം. സഞ്ജയ് കപൂർ എടുക്കുന്ന പുതിയ ചിത്രം ടെവറിൽ ആണ് നായികാനായകന്മാർ ഇരുവരും ഒ്ന്നിക്കുന്നത്. ഈ ചിത്രം കഴിയുന്നതോടെ തളിർത്തിരിക്കുന്ന പ്രണയം കായ്‌ച്ചേക്കുമെന്നാണ് പാപ്പരാസികൾ പറയുന്നത്.