ഫുട്‌ബോളിനോട് അടങ്ങാത്ത ആവേശമുള്ളവരാണ് ഇന്ത്യക്കാർ, അത് സിനിമക്കാരായാലും മാറ്റമില്ല. അതിനാലാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ ടീമുകളെ ബോളിവുഡ് താരങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ ഒരാളാണ് ബോളിവുഡ് താരം അർജുൻ കപൂർ. ഒരു കട്ട ഫുട്ബോൾ ആരാധകനാണെന്നു ആരാധകരന്, പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ നേരിൽ കാണാൻ അവസരം കിട്ടിയാൽ എങ്ങിനെയിരിക്കും? ഇത്തരത്തിൽ ഒരു അവിസ്മരണീയ അവസരമാണ അർജ്ജുൻകപൂറിന് ലഭിച്ചത്. അത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

മാൻഡ്രിഡിൽ വച്ച് അർജുൻ റൊണാൾഡോയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയുമായിരുന്നു. റൊണാൾഡോയ്ക്ക് ഇന്ത്യയിൽ നിരവധി ആരാധകർ ഉണ്ടെന്നും അതിനാൽ ഇന്ത്യയിലേക്കു വരണമെന്നും അർജുൻ ആവശ്യപ്പെട്ടു. തനിക്ക് ഇന്ത്യയിലേക്കു വരാൻ വളരെ ആഗ്രഹമുണ്ടെന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.

കൂടാതെ ലിവർ പൂളിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മാച്ചിൽ റൊണാൾഡോയ്ക്ക് ആശംസകളറിയിക്കാനും അർജുൻ കപൂർ മറന്നില്ല. ഫുട്ബോളിനെ കുറിച്ചും, റിയൽ മാഡ്രിഡിന്റെ വിജയ സാധ്യതയെ കുറിച്ചും ഇരുവരും ദൈർഘ്യമായ സംഭാഷണം നടത്തിയതായും അടുത്തവൃത്തങ്ങൾ പറയുന്നു.

കൂടാതെ റഷ്യയിൽ ജൂൺ 14ന് ആരംഭിക്കുന്ന ഫിഫ ലോക കപ്പിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫുട്ബോൾ ജീവിതം തുടക്കം മുതൽ ഏറെ ആകാംക്ഷയോടെ നിരീക്ഷിക്കുന്ന ആളാണ് അർജുൻ കപൂർ. അതിനാൽ തന്നെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ അർജുൻ വളരെ ആകാംക്ഷാഭരിതനായിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു.