- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതില്ലാതെ മട്ടുപ്പാവിൽ ജിംനേഷ്യം പണിത ബോളിവുഡ് നടൻ അർജുൻ കപൂർ വിവാദത്തിൽ; പൊളിച്ചുകയളാൻ ആവശ്യപ്പെട്ട് മുംബൈ കോർപ്പറേഷൻ നോട്ടീസ് നല്കി
മുംബൈ: ജൂഹുവിലെ വീട്ടിൽ അനധികൃത നിർമ്മാണം നടത്തിയെന്ന ആരോപണത്തിൽ ബോളിവുഡ് നടൻ അർജുൻ കപൂറിന് മുംബൈ മുനിസിപ്പൽ കോർപറേഷൻ നോട്ടീസ് അയച്ചു. അനുമതിയില്ലാതെ മട്ടുപ്പാവിൽ മുറിയടക്കം ജിംനേഷ്യം നിർമ്മിച്ചുവെന്നാണ് ആരോപണം. വസതിയിൽ കയറി അനധികൃത നിർമ്മാണം നശിപ്പിക്കാൻ കോർപറേഷനെ അനുവദിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ ഈ വർഷം മാർച്ചിൽ ആദ്യംതന്നെ അർജുൻ കപൂറിനോട് കോർപ്പറേഷൻ വിശദീകരണം ചോദിച്ചിരുന്നതാണ്. രേഖകളും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കാനും നടന് ആവശ്യത്തിന് സമയം നല്കുകയും ഉണ്ടായി. എന്നാൽ അദ്ദേഹം ഇതിനോടു പ്രതികരിക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്. മുമ്പ് വസതികളിലെ അനധികൃത നിർമ്മാണപ്രവർത്തനത്തിന്റെ പേരിൽ നടന്മാരായ കപിൽ ശർമ്മയ്ക്കും ഇർഫാൻ ഖാനും മുംബൈ കോർപ്പറേഷൻ നോട്ടീസ് അയച്ചിരുന്നു.
മുംബൈ: ജൂഹുവിലെ വീട്ടിൽ അനധികൃത നിർമ്മാണം നടത്തിയെന്ന ആരോപണത്തിൽ ബോളിവുഡ് നടൻ അർജുൻ കപൂറിന് മുംബൈ മുനിസിപ്പൽ കോർപറേഷൻ നോട്ടീസ് അയച്ചു. അനുമതിയില്ലാതെ മട്ടുപ്പാവിൽ മുറിയടക്കം ജിംനേഷ്യം നിർമ്മിച്ചുവെന്നാണ് ആരോപണം. വസതിയിൽ കയറി അനധികൃത നിർമ്മാണം നശിപ്പിക്കാൻ കോർപറേഷനെ അനുവദിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.
സംഭവത്തിൽ ഈ വർഷം മാർച്ചിൽ ആദ്യംതന്നെ അർജുൻ കപൂറിനോട് കോർപ്പറേഷൻ വിശദീകരണം ചോദിച്ചിരുന്നതാണ്. രേഖകളും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കാനും നടന് ആവശ്യത്തിന് സമയം നല്കുകയും ഉണ്ടായി. എന്നാൽ അദ്ദേഹം ഇതിനോടു പ്രതികരിക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്.
മുമ്പ് വസതികളിലെ അനധികൃത നിർമ്മാണപ്രവർത്തനത്തിന്റെ പേരിൽ നടന്മാരായ കപിൽ ശർമ്മയ്ക്കും ഇർഫാൻ ഖാനും മുംബൈ കോർപ്പറേഷൻ നോട്ടീസ് അയച്ചിരുന്നു.
Next Story