- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃഥ്വിക്-സൂസൈൻ ബന്ധം പിരിയാനുള്ള കാരണം അർജുൻ രാംപാൽ തന്നെയാണോ? സൂപ്പർ മോഡൽ മെഹർ ജെസിയയുമായുള്ള ബന്ധം വേർപിരിയാനൊരുങ്ങി ബോളിവുഡ് നടൻ
ഹൃഥ്വിക് റോഷൻ- സൂസൈൻ ബന്ധം പിരിയാനുള്ള കാരണം അർജുൻ രാംപാൽ ആണെന്ന് ബോളിവുഡിൽ സംസാരം തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ഇതിന് ഇതുവരെ സ്ഥിരീകരണമൊന്നും നൽകാൻ ആയില്ലെങ്കിലും ഇപ്പോൾ കഥയിലെ നായകനും ഭാര്യയും വേർപിരിയാനുള്ള തീരുമാനം എടുത്തതോടെ ഹൃഥ്വിക്- സൂസൈൻ ബന്ധം ഉലയാനുള്ള കാരണം ഏതാണ്ട് വ്യക്തമായിരിക്കകുയാണ്. നടനും മോഡലുമായ അർജുൻ രാംപ
ഹൃഥ്വിക് റോഷൻ- സൂസൈൻ ബന്ധം പിരിയാനുള്ള കാരണം അർജുൻ രാംപാൽ ആണെന്ന് ബോളിവുഡിൽ സംസാരം തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ഇതിന് ഇതുവരെ സ്ഥിരീകരണമൊന്നും നൽകാൻ ആയില്ലെങ്കിലും ഇപ്പോൾ കഥയിലെ നായകനും ഭാര്യയും വേർപിരിയാനുള്ള തീരുമാനം എടുത്തതോടെ ഹൃഥ്വിക്- സൂസൈൻ ബന്ധം ഉലയാനുള്ള കാരണം ഏതാണ്ട് വ്യക്തമായിരിക്കകുയാണ്. നടനും മോഡലുമായ അർജുൻ രാംപാൽ സൂപ്പർ മോഡലായ മെഹർ ജെസിയയുമായുള്ള 17 വർഷത്തെ വിവാഹബന്ധം വേർപെടുത്തുകയാണിപ്പോൾ. ഇരുവരും ഉഭയസമ്മതത്തോടെ വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി ഹർജി ഫയൽ ചെയ്തതായിട്ടാണ് കേൾക്കുന്നത്.
ഇരുവരും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയെന്ന് നേരത്തേ വാർത്ത പുറത്തു വന്നിരുന്നെങ്കിലും അത് താരങ്ങൾ നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് അർജുനും മെഹറും ബാന്ദ്രാ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതായി വാർത്ത വന്നത്. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് പറഞ്ഞ് ട്വിറ്ററിലൂടെ തള്ളി. എന്നാൽ ഇതിനായി മെഹർ വിവാഹമോചന കാര്യത്തിനായി നിയമ വിദഗ്ദ്ധ മൃണാളിനി ദേശ്മുഖിനെ സമീപിച്ചതായിട്ടാണ് മുംബൈ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. ഇരുവർക്കും ആറു മാസത്തെ സമയം നല്കിയിട്ടുണ്ടെന്നും അതു കഴിയുമ്പോൾ സ്വാഭാവികമായും ഇരുവരും വേർപെടുമെന്നുമാണ് കേൾക്കുന്നത്.
നേരത്തേ ഹൃത്വിക് റോഷൻ-സൂസൈൻ ദമ്പതികളുടെ വിവാഹമോചനത്തിന് പിന്നിൽ അർജുൻ രാംപാലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. റാംപാലുമായി സൂസന്റെ ബന്ധമാണ് ഹൃത്വിക്കിന്റെ കുടുംബത്തിൽ വിള്ളലുണ്ടാക്കിയത് എന്ന തരത്തിലായിരുന്നു വാർത്തകൾ. ഇരുവരും പിരിയുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇപ്പോൾ റാംപാലും മെഹറും വേർപിരിയുന്നതിന്റെയും വാർത്തകൾ. അതേസമയം ഇരുവരും ഇക്കാര്യം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.