അർക്കൻസാസ് : സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് പരിശീലന കേന്ദ്രത്തിൽമുസ്‌ലിമുകൾക്ക് പ്രവേശനം നിഷേധിച്ച ജാൻ മോർഗൻ എന്ന യുവതിഅർക്കൻസാസ് ഗവർണർ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വംപ്രഖ്യാപിച്ചു. ഡിസംബർ 29 നാണ് റിപ്പബ്ലിക്കൻ ്രൈപമറിയിൽ ആശഹച്ചിൻസനുമായി മത്സരിക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയത്.

2014 ൽ ജാൻ സ്വീകരിച്ച മുസ്ലിം വിരുദ്ധ വികാരം ദേശീയ തലത്തിൽശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമായിരുന്നു.സുരക്ഷാ കാരണത്താലാണ്പ്രവേശനം നിഷേധിച്ചതെന്ന് ജാൻ പിന്നീട് വ്യക്തമാക്കി.ഒരു ഇസ്‌ലാമിക്ക് ഭീകരനെ കൂടെ പരിശീലിപ്പിക്കുക എന്നത്അംഗീകരിക്കാനാവില്ലെന്ന് ജാൻ തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽകുറിച്ചിട്ടു.ജാൻ നടത്തിയ പ്രസ്താവന ഗൺ റേഞ്ചിന്റെ ബിസിനസ്വർധിപ്പിക്കാനിടയായെന്നും അവർ പറയുന്നു.

സിവിൽ റൈറ്റ്സ് ഗ്രൂപ്പിന്റെ ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നജാനിന് അർക്കൻസാസ് ഗവർണർ ്രൈപമറി തിരഞ്ഞെടുപ്പിൽറിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം നേടാനാകുമോ എന്നാണ് വോട്ടർമാർഭൂരിഭാഗവും ചോദിക്കുന്നത്.