- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ പുതുവർഷത്തെ വരവേറ്റത് മുക്കിനും മൂലയിലും പൊലീസിനെ നിർത്തി; ഐസിസ് ആക്രമണം പേടിച്ച് ആയുധധാരികളായ പൊലീസുകാർ നഗരം കീഴടക്കി; ആഘോഷങ്ങളുടെ നിറം മങ്ങിയ നിരാശയിൽ നാട്ടുകാർ
പതിവുപോലെ പുതുവത്സരാഘോഷങ്ങൾ യുകെയിലെമ്പാടും അരങ്ങേറിയെങ്കിലും ഭീകരാക്രമണ ഭീഷണിയാൽ കടുത്ത പൊലീസ് ബന്തവസിൽ നടത്തിയ ഇപ്രാവശ്യത്തെ ആഘോഷങ്ങൾക്ക് പതിവ് പോലെ പൊലിമയുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. തലസ്ഥാനമായ ലണ്ടൻ പുതുവർഷത്തെ വരവേറ്റത് മുക്കിനും മൂലയിലും പൊലീസിനെ നിർത്തിയിട്ടായിരുന്നു. ഐസിസ് ആക്രമണം പേടിച്ച് ആയുധധാരികളായ പൊലീസുകാർ അക്ഷരാർത്ഥത്തിൽ നഗരം കീഴടക്കുകയായിരുന്നു. ഇത്തരത്തിൽ പുതുവൽസര ആഘോഷങ്ങളുടെ നിറം മങ്ങിയ നിരാശയിലാണ് ഇവിടുത്തെ നാട്ടുകാർ. രാജ്യമാകമാനമുള്ള പുതുവൽസര ആഘോഷ വേദികളിൽ കടുത്ത ഭീകരാക്രമണങ്ങൾ നടത്തി നിരവധി പേരെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് ഐസിസ് ഏതാനും നാൾ മുമ്പ് വീഡിയോ സന്ദേശങ്ങൾ പുറത്തിറക്കിയതിനെ തുടർന്നാണ് പഴുതടച്ച സുരക്ഷ ലണ്ടനിലെമ്പാടും ഏർപ്പെടുത്തിയിരുന്നത്. ലണ്ടനിലെ തെരുവുകളിൽ ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഉരുക്ക് ബാരിക്കേഡുകൾ മുമ്പില്ലാത്ത വിധത്തിൽ സ്ഥാപിക്കപ്പെട്ടിരുന്നു. പുതുവൽസരാഘോഷത്തിലെ പ്രധാന ആകർഷണമായ കരിമരുന്ന് പ്രയോഗം കാണാൻ ട്രാഫാൽഗർ സ്‌ക്വയർ, സ
പതിവുപോലെ പുതുവത്സരാഘോഷങ്ങൾ യുകെയിലെമ്പാടും അരങ്ങേറിയെങ്കിലും ഭീകരാക്രമണ ഭീഷണിയാൽ കടുത്ത പൊലീസ് ബന്തവസിൽ നടത്തിയ ഇപ്രാവശ്യത്തെ ആഘോഷങ്ങൾക്ക് പതിവ് പോലെ പൊലിമയുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. തലസ്ഥാനമായ ലണ്ടൻ പുതുവർഷത്തെ വരവേറ്റത് മുക്കിനും മൂലയിലും പൊലീസിനെ നിർത്തിയിട്ടായിരുന്നു. ഐസിസ് ആക്രമണം പേടിച്ച് ആയുധധാരികളായ പൊലീസുകാർ അക്ഷരാർത്ഥത്തിൽ നഗരം കീഴടക്കുകയായിരുന്നു. ഇത്തരത്തിൽ പുതുവൽസര ആഘോഷങ്ങളുടെ നിറം മങ്ങിയ നിരാശയിലാണ് ഇവിടുത്തെ നാട്ടുകാർ.
രാജ്യമാകമാനമുള്ള പുതുവൽസര ആഘോഷ വേദികളിൽ കടുത്ത ഭീകരാക്രമണങ്ങൾ നടത്തി നിരവധി പേരെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് ഐസിസ് ഏതാനും നാൾ മുമ്പ് വീഡിയോ സന്ദേശങ്ങൾ പുറത്തിറക്കിയതിനെ തുടർന്നാണ് പഴുതടച്ച സുരക്ഷ ലണ്ടനിലെമ്പാടും ഏർപ്പെടുത്തിയിരുന്നത്. ലണ്ടനിലെ തെരുവുകളിൽ ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഉരുക്ക് ബാരിക്കേഡുകൾ മുമ്പില്ലാത്ത വിധത്തിൽ സ്ഥാപിക്കപ്പെട്ടിരുന്നു. പുതുവൽസരാഘോഷത്തിലെ പ്രധാന ആകർഷണമായ കരിമരുന്ന് പ്രയോഗം കാണാൻ ട്രാഫാൽഗർ സ്‌ക്വയർ, സൗത്ത് ബാങ്ക്, വാട്ടർലൂ ബ്രിഡ്ജ്, തുടങ്ങിയ ഇടങ്ങളിൽ രണ്ടര ലക്ഷത്തോളം പേർ തിങ്ങിനിറഞ്ഞിരുന്നു.
ഇവിടങ്ങളിൽ ഒരു ഭീകരാക്രമണമുണ്ടായാലുള്ള ദുരന്തം മുൻകൂട്ടിയറിഞ്ഞ് ഇതിന് യാതൊരു വിധത്തിലും ഇട കൊടുക്കാത്ത വിധത്തിലുള്ള സുരക്ഷയായിരുന്നു ഇവിടങ്ങളിൽ പൊലീസ് ഏർപ്പെടുത്തിയിരുന്നത്. മെറ്റൽ ബാരിയറുകളുള്ള സുരക്ഷാ വേലികൾ വ്യാപകമായി ഇവിടങ്ങളിൽ ഉയർത്തപ്പെട്ടിരുന്നു. പാലങ്ങൾക്ക് ചുറ്റുമായി വാഹനങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തടസങ്ങളും ഉയർത്തിയിരുന്നു. കഴിഞ്ഞ വർഷം ഭീകരർ ജനക്കൂട്ടത്തിന് നേരെ സായുധവാഹനങ്ങൾ ഇടിച്ച് കയറ്റിയുള്ള ആക്രമണങ്ങൾ വ്യാപകമായി നടത്തിയതിനാൽ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായിരുന്നു ഈ സംവിധാനം ഉയർത്തിയിരുന്നത്.
ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി പൊലീസ് മഫ്ടിയിൽ ജനക്കൂട്ടത്തിനിടയിൽ വ്യാപകമായി നിലയുറപ്പിച്ചിരുന്നു. തലസ്ഥാനത്തെ ട്രാൻസ്‌പോർട്ട് നെറ്റ് വർക്കുകളിലും പതിവിലധികം പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ട്യൂബ് ട്രെയിനുകളിൽ ഓഫീസർമാർ റോന്ത് ചുറ്റിയിരുന്നു. നോട്ടിങ് ഹിൽ കാർണിവലിന് പുറമെ ന്യൂ ഇയർഈവാണ് യുകെയിലെ പൊലീസിനെ സംബന്ധിച്ചിടത്തോളം മറ്റൊരു വലിയ ആഘോഷം.ഇതിനോടനുബന്ധിച്ച് വൻ സുരക്ഷ ഉറപ്പാക്കേണ്ടുന്ന വൻ ഉത്തരവാദിത്വമാണ് പൊലീസിനെ കാത്തിരുന്നിരുന്നത്.
ഐസിസിന്റെ ഭീഷണി കൂടി പുറത്ത് വന്നതോടെ ഇപ്രാവശ്യം പൊലീസിന്റെ തലവേദന ഇരട്ടിക്കുകയായിരുന്നു. 2016ൽ ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ഐസിസ് നടത്തിയത് പോലുള്ള ഒരു ആക്രമണം ഇവിടെയും നടക്കുമെന്ന ഭയത്താൽ ഇപ്രാവശ്യം യുകെയിലാകമാനം കടുത്ത സുരക്ഷയായിരുന്നു ക്രിസ്മസിനും ന്യൂ ഇയറിനും ഏർപ്പെടുത്തിയിരുന്നത്.