- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരസേനാ മേധാവി ഇസ്രയേലിലേക്ക്; നിർണായക സൈനിക കരാറുകളിൽ ഒപ്പുവെയ്ക്കും; സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കരസേനാ മേധാവി ജനറൽ എംഎം നരവാനെ ഇസ്രയേലിലേയ്ക്ക് പുറപ്പെട്ടു. അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് മേധാവി ഇന്ന് യാത്രതിരിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ സെക്രട്ടറി അജയ് കുമാറും ഇസ്രയേൽ സന്ദർശിച്ചതിനു പിന്നാലെയാണ് കരസേന മേധാവിയുടെ സന്ദർശനം. ഓഗസ്റ്റിൽ മുൻ എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയയും ഇസ്രയേൽ സന്ദർശിച്ചിരുന്നു.
'ജനറൽ എംഎം നരവാനെ അഞ്ച് ദിവസത്തെ ഇസ്രയേൽ സന്ദർശനത്തിനായി യാത്ര തിരിച്ചു. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം' സേന ട്വിറ്ററിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വിഷയങ്ങൾ ഇസ്രയേലിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ജനറൽ നരവാനെ ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
വർദ്ധിച്ചുവരുന്ന ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന്റെ ഭാഗമായി ഡ്രോണുകൾ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ വരും തലമുറ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ