- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇനി മുതൽ വസ്ത്രം ധരിക്കുമ്പോഴും സൂക്ഷിച്ചോളൂ; സൈനികവേഷങ്ങളോട് സാമ്യമുള്ള വസ്ത്രങ്ങൾക്ക് ബഹ്റൈനിൽ വിലക്ക്
മനാമ : സൈനികവേഷങ്ങളോട് സാമ്യമുള്ള വസ്ത്രങ്ങൾക്ക് ബഹ്‌റിനിൽ വിലക്കേർപ്പെടുത്തി. വാണിജ്യ-വ്യവസായ-ടൂറിസം വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ 21ന് പുറത്തിറക്കിയ ഉത്തരവിൽ രാജ്യത്തെ ദേശീയ ഗാർഡുകളുടെ രണ്ട് ഔദ്യോഗിക യൂണിഫോമുകളുമായി സാമ്യമുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നാണ് വ്യക്തമാക്കുന്നത്. നാഷണൽ ഗാർഡ് കമാൻഡിന്റെ അനുമതിയില്ലാതെ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കും. കൂടാതെ ഇത്തരം വസ്ത്രങ്ങൾ ഇനി മുതൽ ഇറക്കുമതി ചെയ്യാനോ, ഉപയോഗിക്കാനോ പാടില്ല. മാത്രമല്ല, രാജ്യത്തേക്ക് വരുന്നവരിലും പോകുന്നവരിലും ഇതു പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നുള്ള നിർദ്ദേശവും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകി.
മനാമ : സൈനികവേഷങ്ങളോട് സാമ്യമുള്ള വസ്ത്രങ്ങൾക്ക് ബഹ്‌റിനിൽ വിലക്കേർപ്പെടുത്തി. വാണിജ്യ-വ്യവസായ-ടൂറിസം വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ 21ന് പുറത്തിറക്കിയ ഉത്തരവിൽ രാജ്യത്തെ ദേശീയ ഗാർഡുകളുടെ രണ്ട് ഔദ്യോഗിക യൂണിഫോമുകളുമായി സാമ്യമുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നാണ് വ്യക്തമാക്കുന്നത്.
നാഷണൽ ഗാർഡ് കമാൻഡിന്റെ അനുമതിയില്ലാതെ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് നിയമലംഘനമായി കണക്കാക്കും. കൂടാതെ ഇത്തരം വസ്ത്രങ്ങൾ ഇനി മുതൽ ഇറക്കുമതി ചെയ്യാനോ, ഉപയോഗിക്കാനോ പാടില്ല. മാത്രമല്ല, രാജ്യത്തേക്ക് വരുന്നവരിലും പോകുന്നവരിലും ഇതു പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നുള്ള നിർദ്ദേശവും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകി.
Next Story