- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരസേനാ റിക്രൂട്ട്‌മെന്റ് റാലി 20 മുതൽ തിരുവല്ലയിൽ
തിരുവല്ല: കേരളത്തിലെ ഏഴു തെക്കൻ ജില്ലകളിലെ യുവാക്കൾക്കായി തിരുവനന്തപുരം ആർമി റിക്രൂട്ടിംങ് ഓഫീസ് 20 മുതൽ 25 വരെ തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കൻ ജില്ലകളിലുള്ളവർക്കു വേണ്ടി സോൾജിയർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്
തിരുവല്ല: കേരളത്തിലെ ഏഴു തെക്കൻ ജില്ലകളിലെ യുവാക്കൾക്കായി തിരുവനന്തപുരം ആർമി റിക്രൂട്ടിംങ് ഓഫീസ് 20 മുതൽ 25 വരെ തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കൻ ജില്ലകളിലുള്ളവർക്കു വേണ്ടി സോൾജിയർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്‌നിക്കൽ, സോൾജിയർ ടെക്‌നിക്കൽ,സോൾജിയർ ജനറൽഡ്യൂട്ടി, എന്നീ തസ്തികളിലേയ്ക്കാണ് റാലി നടത്തുന്നത്. ആർമി/നേവി/ എയർഫോഴ്‌സ് വിമുക്തഭടന്മാർക്ക് ഡി.എസ്.സി-യിലേക്ക് റീ-എന്റോൾമെന്റ് 25-ന് നടത്തുന്നതാണ്.
25 ന് ഉച്ചയ്ക്ക് 12 മണിക്ക് വിമുക്തഭടന്മാരുടെ സംഗമവും റാലി സ്ഥലത്ത് ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ റാലിയുടെ തലേദിവസം വൈകുന്നേരം 4 മണിക്കും റാലി ദിവസം രാവിലെ 5 മണിക്കും റിപ്പോർട്ട് ചെയ്യേണ്ടണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസുമായി (പാങ്ങോട്) ബന്ധപ്പെടുക. ഫോൺ : IVRS : 0471-2579789 അല്ലെങ്കിൽ www.zrobangalore.gov.in/www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക