ന്യൂഡൽഹി: ജെഎൻയു വിഷയത്തിലെ നിലപാടിന്റെ പേരിൽ ടൈംസ് ഗ്രൂപ്പ് എഡിറ്ററും ടൈംസ് നൗ ചാനലിന്റെ ഗ്രൂപ്പ് എഡിറ്ററുമായ അർണാബ് ഗോസ്വാമിക്കെതിരെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ജെഎൻയുവിനെ താറടിച്ചുകൊണ്ടാണ് അർണാബിന്റെ ചാനൽ ചർച്ചകൾ എന്നതു തന്നെയാണ് ഇതിന് കാരണം. ഇങ്ങനെ കടുത്ത വിമർശനം നേരിടുന്ന അർണാബിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സാമൂഹ്യ പ്രവർത്തകയും നിർഭയ സമരത്തിലെ മുൻനിരക്കാരിയുമായ കവിതാ കൃഷ്ണൻ രംഗത്തെത്തി.

ന്യൂസ് റൂമിന് പുറത്ത് ജെ.എൻ.യു പോലൊരു വേദിയിൽ അർണാബ് ഗോസ്വാമി സംവാദത്തിന് തയ്യാറുണ്ടോയെന്ന് കവിത ചോദിച്ചു. ന്യൂസ് എക്‌സ് ചാനലിലെ രാഹുൽ ശിവശങ്കറിനെയും സീ ന്യൂസിലെ സുധീർ ചൗധരിയെയും കവിത സംവാദത്തിന് ക്ഷണിച്ചിട്ടുണ്ട്. ജെ.എൻ.യു വിഷയത്തിൽ നിങ്ങൾ നടത്തുന്ന ചർച്ചയിലെ വ്യാജ ഐ.ബി റിപ്പോർട്ടിനെക്കുറിച്ചും വ്യാജ വീഡിയോയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്നും കവിത പറയുന്നു.

ജെ.എൻ.യു വിഷയവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തുന്ന ചർച്ചയിലെ വ്യാജ ഐ.ബി റിപ്പോർട്ടിനെ കുറിച്ചുംവ്യാജ വീഡിയോയെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് നിങ്ങൾ മറുപടി പറയേണ്ടി വരുമെന്നും കവിത പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു കവിതാ കൃഷ്ണന്റെ വെല്ലുവിളി ജെ.എൻ.യുവിലെ വ്യാജ വീഡിയോയെ കുറിച്ചും എ.ബി.വി.പിക്കാർ രോഹിത് വെമുല മർദ്ദിച്ചെന്ന് പറഞ്ഞ് അപ്പന്റിക്‌സ്് ഓപ്പറേഷൻ നടത്താനായി ആശുപത്രിയിൽ കിടന്ന എ.ബി.വി.പിക്കാരന്റെ തന്ത്രവും തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു എന്നും നിങ്ങൾ തന്നെ അവിടെ വിശദീകരിക്കണമെന്നും കവിത പറുന്നു.

ജെ.എൻ.യുവിനെ താറടിച്ച് കാണിച്ചും വിദ്യാർത്ഥികളെ പ്രതിഷേധത്തിന്റെ കനലിൽ എരിയിച്ചും അർണബ് ഗോസ്വാമിയും രാഹുൽ ശിവശങ്കറും സൗധീർ ചൗധരിയും എങ്ങനെ ഓരോ രാത്രികളിലും സുഖമായി കിടന്നുറങ്ങുന്നു എന്നറിയാൻ ഈ ജനതയ്ക്ക്താത്പര്യമുണ്ടെന്നും കവിത കൃഷ്ണൻ പറയുന്നു. ഇത്തരം ചോദ്യങ്ങൾ നേരിടാൻ നിങ്ങൾ തയ്യാറുണ്ടോ ഇല്ല എന്നാണ് മറുപടിയെങ്കിൽ കാപട്യംനിറഞ്ഞ വിധിന്യായങ്ങൾ ചാനലിനകത്തിരുന്ന് കൊണ്ട് ഇനി മേലിൽ നടത്തരുതെന്നാണ് പറയാനുള്ളത്. നിങ്ങളുടെ അഭിമാനമാണ് അവിടെ നഷ്ടപ്പെടുന്നത്.

നിങ്ങൾ ഒരുകള്ളനാണ്, അതിൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലായിരിക്കാം. എന്നാൽ യുവതലമുറുടെ ഭാവിയെ അത് വല്ലാതെ ബാധിക്കുമെന്നും കവിതാകൃഷ്ണൻ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചക്കിടെ അവതാരകൻ അർണബ് ഗോസ്വാമി വിദ്യാർത്ഥികളെ രാജ്യദ്രോഹികളെന്ന് അഭിസംബോധന ചെയ്യുകയും സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു.

ഡൽഹിയിൽ 23 കാരിയെ ബസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരമായി വധിച്ച സംഭവത്തെ തുടർന്നു ദില്ലീത്തെരുവുകളിൽ ജനങ്ങൾ ഒഴുകിയെത്തി രാപ്പകൽ ഭേദമില്ലാതെ നടത്തിയ പ്രക്ഷോഭത്തെ കൃത്യമായ ദിശാബോധം നൽകി ശക്തമായി നയിക്കുന്നതിൽ കവിത നിർണ്ണായക പങ്കു വഹിച്ചിരുരുന്നു. തുടർന്ന് സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ രാജ്യത്തു വളർന്നുവരുന്ന പ്രക്ഷോഭങ്ങളുടെ മുന്നിലും കവിതയുണ്ട്.

ദില്ലീപ്രക്ഷോഭത്തിനിടെ, 'പെൺകുട്ടികൾ എന്തിനാണ് ആറ് മണിക്ക് ശേഷം പുറത്തിറങ്ങുന്നതെന്ന' അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തിൽ കവിത ആഞ്ഞടിച്ചത് നിമിഷങ്ങൾക്കകം യൂ റ്റിയൂബിൽ വൈറലായിരുന്നു 'മകളോടൊപ്പം സെൽഫി' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പയിനെതിരായ പ്രതിഷേധത്തിൽ മുന്നിൽനിന്ന കവിത മതമൗലികതാവാദികളുടെ രൂക്ഷമായ അധിക്ഷേപത്തിന് ഇരയായിരുന്നു. ഇവർക്കെതിരായ ആക്രമണം ഇപ്പോഴും തുടരുകയാണ്.

ഓൾ ഇന്ത്യ പ്രോഗ്രസിവ് വിമൻസ് അസോസിയേഷൻ സെക്രട്ടറിയും സിപിഐ.(എം.എൽ) പൊളിറ്റ് ബ്യൂറോ അംഗവും 'ലിബറേഷ'ന്റെ പത്രാധിപയും ആയ കവിത അവരുടെ പാർട്ടിയെക്കൂടി ഉൾപ്പെടുത്തി അടുത്തിടെ വിപുലീകരിച്ച ലെഫ്റ്റ് കോർഡിനേഷൻ കമ്മിറ്റിയിൽ പ്രതിനിധിയാണ്.