ഇതൽപ്പം കൂടിപ്പോയില്ലേ എന്ന് ആർനോൾഡ് ഷ്വാസ്‌നഗറിന്റെ കടുത്ത ആരാധകർക്കും തോന്നാം. കാലിഫോർണിയയിൽ വെറും തെരുവിൽകിടന്നുറങ്ങിക്കളഞ്ഞു സൂപ്പർ താരം. അതും സ്വന്തം പ്രതിമയ്ക്ക് കീഴിൽ.

ഹോട്ടലുകാർ മുറി നിഷേധിച്ചതോടെയാണ് സ്വന്തം പ്രതിമയ്ക്ക് കീഴിൽ തലചായ്ക്കാൻ ആർനോൾഡ് ഇടം കണ്ടെത്തിയത്. മുൻകൂർ ബുക്ക് ചെയ്യാത്തതിനാൽ മുറിയില്ലെന്ന് ഹോട്ടലുകാർ അറിയിച്ചതോടെ വാക്കേറ്റമായി. മുറി കിട്ടാതെ ക്ഷുഭിതനായി ഇറങ്ങിയ താരം തെരുവിലെ തന്റെ പ്രതിമയ്ക്ക് കീഴിൽ കിടന്ന് ഉറങ്ങുകയായിരുന്നു.

കാലിഫോർണിയ മു്ൻ ഗവർണർ കൂടിയായ ആർനോൾഡ് മറ്റൊരു ഹോട്ടൽ തിരക്കാതെ തെരുവിൽ ഉറങ്ങിയതിനെ വിമർശിച്ച് പലരും രംഗത്തെത്തി. പക്ഷേ താരത്തിന്റെ അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നതിങ്ങനെയാണ് 'താരപ്രഭയിൽ നിൽക്കുമ്പോൾ കൂടെയുണ്ടായിരുന്നവരൊന്നും അതില്ലാതാകുമ്പോൾ നമ്മളെ തിരിഞ്ഞു നോക്കാനുണ്ടാവില്ല. ഒരിക്കൽ നമ്മൾ എല്ലാവരും എല്ലാം ഉപേക്ഷിച്ച് പോകേണ്ടി വരും. ഇതേക്കുറിച്ച് അർനോൾഡ് അങ്ങനെയാണ് കാണുന്നത്. അങ്ങനെയൊരു തിരിച്ചറിവാണ് ആർനോൾഡിന്.