- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഹെൽത്തി പാരഡൈസോ സീസൺ 2 കലാപരിപാടിയുമായി ആരോഗ്യകേരളം; ആറാം ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം
തിരുവനന്തപുരം: ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഹെൽത്തി പാരഡൈസോ എന്ന പേരിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ആരോഗ്യ സംബന്ധമായി വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും മത്സരം സംഘടിപ്പിക്കുക. ചിത്രരചന, കഥ - കവിത രചന, പ്രസംഗമത്സരം എന്നീ മത്സരങ്ങളാണ് ഹെൽത്തി പാരഡൈസോ സീസൺ2ൽ സംഘടിപ്പിക്കുന്നത്. ഓരോ മത്സരത്തിനും ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 വിദ്യാർത്ഥികളെയായിക്കും തിരഞ്ഞെടുക്കുക. ആറ് - ഏഴ് ക്ലാസിലെ വിദ്യാർത്ഥികൾ ഒരു വിഭാഗത്തിലും എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ മറ്റൊരു വിഭാഗത്തിലുമായായിരിക്കും മത്സരം. വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനം 2000 രൂപയും രണ്ടാം സമ്മാനം 1500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും നാല്, അഞ്ച് സ്ഥാനം ലഭിക്കുന്നവർക്ക് പ്രോത്സാഹനസമ്മാനവും നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ആരോഗ്യ സേന രൂപവത്ക
തിരുവനന്തപുരം: ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഹെൽത്തി പാരഡൈസോ എന്ന പേരിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
ആരോഗ്യ സംബന്ധമായി വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും മത്സരം സംഘടിപ്പിക്കുക. ചിത്രരചന, കഥ - കവിത രചന, പ്രസംഗമത്സരം എന്നീ മത്സരങ്ങളാണ് ഹെൽത്തി പാരഡൈസോ സീസൺ2ൽ സംഘടിപ്പിക്കുന്നത്. ഓരോ മത്സരത്തിനും ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 വിദ്യാർത്ഥികളെയായിക്കും തിരഞ്ഞെടുക്കുക. ആറ് - ഏഴ് ക്ലാസിലെ വിദ്യാർത്ഥികൾ ഒരു വിഭാഗത്തിലും എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ മറ്റൊരു വിഭാഗത്തിലുമായായിരിക്കും മത്സരം.
വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനം 2000 രൂപയും രണ്ടാം സമ്മാനം 1500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും നാല്, അഞ്ച് സ്ഥാനം ലഭിക്കുന്നവർക്ക് പ്രോത്സാഹനസമ്മാനവും നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ആരോഗ്യ സേന രൂപവത്കരിക്കുകയും അവരുടെ സ്‌കൂളുകളിലെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പ്രതിനിധികളായി തിരഞ്ഞെടുക്കുകയും ചെയ്യും.
താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് www. disha1056.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ഫോം ലഭിക്കും. പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോം jcnhmtvm@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയോ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (ജില്ലാ ആരോഗ്യകുടുംബക്ഷേമ സൊസൈറ്റി, തൈക്കാട്, തിരുവനന്തപുരം, 695014) നേരിട്ട'് എത്തിക്കുകയോ ചെയ്യാം. ജനുവരി 30ന് വൈകിട്ട'് 4 ന് രജിസ്ട്രേഷൻ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 9946105774.