- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയിക്കാമെന്ന് പറഞ്ഞ് നാല് ലക്ഷം അഡ്വാൻസ് വാങ്ങി പറ്റിച്ചു; ഫഹദിനെതിരെ ആരോപണവുമായി നിർമ്മാതാവ് അരോമ മണി; അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി നല്കിയിട്ടും പ്രയോജനം കണ്ടില്ലെന്നും ആരോപണം
സിനിമയിൽ അഭിനയിക്കാമെന്ന് കരാറിൽ ഏർപ്പെട്ടശേഷം 4 ലക്ഷം രൂപ അഡ്വാൻസ് വാങ്ങി നടൻ ഫഹദ് ഫാസിൽ പറ്റിച്ചെന്ന ആരോപണവുമായി നിർമ്മാതാവ് രംഗത്ത്. സുനിതാ പ്രൊഡക്ഷൻസ് ഉടമയായ അരോമ മണിയാണ് നടനെതിരെ രംഗത്തെത്തിയത്. ചിത്രത്തിൽ അഭിനയിക്കാൻ നാല് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട ശേഷം ഫഹദ് ഫാസിൽ അഭിനയിക്കാൻ വിസമ്മതിച്ചെന്നും, സിനിമ മുടങ്ങ
സിനിമയിൽ അഭിനയിക്കാമെന്ന് കരാറിൽ ഏർപ്പെട്ടശേഷം 4 ലക്ഷം രൂപ അഡ്വാൻസ് വാങ്ങി നടൻ ഫഹദ് ഫാസിൽ പറ്റിച്ചെന്ന ആരോപണവുമായി നിർമ്മാതാവ് രംഗത്ത്. സുനിതാ പ്രൊഡക്ഷൻസ് ഉടമയായ അരോമ മണിയാണ് നടനെതിരെ രംഗത്തെത്തിയത്.
ചിത്രത്തിൽ അഭിനയിക്കാൻ നാല് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട ശേഷം ഫഹദ് ഫാസിൽ അഭിനയിക്കാൻ വിസമ്മതിച്ചെന്നും, സിനിമ മുടങ്ങിയതോടെ തനിക്ക് ലക്ഷങ്ങൾ നഷ്ടം സംഭവിച്ചെന്നും അരോമ മണി ആരോപിക്കുന്നു. സിനിമ പൂർത്തിയാകാതെ നാല് വർഷം കഴിഞ്ഞിട്ടും ഈ സംഭവത്തിൽ തനിക്ക് നീതി ലഭിക്കുന്നില്ലെന്നും അരോമ മണി പറഞ്ഞു. ഇതുസംബന്ധിച്ച് അമ്മ സംഘടനയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും അരോമ മണി ആരോപിച്ചു.
ഫഹദിനോട് കഥപറഞ്ഞ് ഇഷ്ടപ്പെട്ടശേഷമാണ് അദ്ദേഹം സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിച്ചത്. തുടർന്ന് രണ്ട് ചെക്കുകളിലായി നാലു ലക്ഷം രൂപ അഡ്വാൻസ് ആയി നൽകുകയും ചെയ്തു. 2012 ഡിസംബർ 15 മുതൽ 2013 ജനുവരി 30 വരെ ചിത്രത്തിനായി താൻ സഹകരിക്കാമെന്ന് ഫഹദ് വാഗ്ദാനവും നൽകി.
എന്നാൽ ഇതിനിടയിൽ സിനിയിൽ തിരക്കേറിയതോടെ ഫഹദ് തന്നെ തഴയുകയായിരുന്നു. പലവട്ടം ഇക്കാര്യത്തിൽ ഫഹദുമായി ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ചിത്രീകരണം നീട്ടിവെക്കുകയായിരുന്നു. തിരക്കുമൂലം ഡേറ്റ് നീട്ടണമെന്ന് തന്റെ ഫ്‌ളാറ്റിൽ വന്നുകണ്ട് ഫഹദ് ആവശ്യപ്പെട്ടതിനാൽ അക്കാര്യവും താൻ അംഗീകരിച്ചിരുന്നതായി അരോമ മണി പറഞ്ഞു. ഫഹദിൽ വിശ്വസിച്ച് കലാഭവൻ തിയേറ്ററിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജയും നടത്തിച്ചു. എന്നാൽ, പിന്നീട്ചി ത്രത്തിൽ അഭിനയിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ഫഹദ് അറിയിക്കുകയായിരുന്നു. ഫഹദിന്റെ മാനേജരാണ് ഇക്കാര്യം അറിയിച്ചത്.
ഫഹദുമൂലം തനിക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. ചിത്രം മുടങ്ങിയതോടെ ആർട്ടിസ്റ്റുകൾക്കും ടെക്‌നീഷ്യന്മാർക്കും നൽകിയ അഡ്വാൻസ് തുക നഷ്ടമായി. ഫഹദിന് നൽകിയ അഡ്വാൻസിനായി താൻ മൂന്നരവർഷമായി പിറകെ നടക്കുകയാണെന്നും അരോമ മണി പറയുന്നു.
എല്ലാത്തിനും തന്റെ കൈയിൽ തെളിവുണ്ടെന്നും അരോമ മണി വ്യക്തമാക്കി. രണ്ട് ലക്ഷം വീതമുള്ള രണ്ട് ചെക്കുകൾ 1-6- 2012ൽ ( ചെക്ക് നമ്പർ 562080, 562081 എസ്‌ഐബി ലിമിറ്റഡ് ട്രിവാൻഡ്രം )അഡ്വാൻസായി നൽകുകയും പല തവണ സിനിമയുടെ ഡയറക്ടർ ഫഹദിനോട് വൺലൈൻ പറയുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.ചിത്രം മുടങ്ങിയതോടെ ആർട്ടിസ്റ്റുകൾക്കും ടെക്‌നീഷ്യന്മാർക്കും നൽകിയ അഡ്വാൻസ് തുക നഷ്ടമായി. ഫഹദിന് നൽകിയ അഡ്വാൻസിനായി താൻ മൂന്നരവർഷമായി പിറകെ നടക്കുകയാണെന്നും അരോമ മണി പറയുന്നു