- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ വിൽപന, റിപ്പയർ മേഖലയിൽ ഒളിച്ചും പാത്തും ജോലി ചെയ്തു വന്ന വിദേശികളെ പിടികൂടി മന്ത്രാലയം; പരിശോധനയിൽ പിടിയിലായത് 14 ഓളം പേർ
ജിദ്ദ: പൂർണമായും സ്വദേശിവത്കരണം നടപ്പിലാക്കിയ മൊബൈൽ ഫോൺ വില്പന. റിപ്പയർ മേഖലകളിൽ ഒളിഞ്ഞും പാത്തും ജോലി ചെയ്ത് വന്ന 14 ഓളം പേരെ മന്ത്രാലയം പിടികൂടി. റിയാദിൽ ആണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനയിൽ വിദേശ തൊഴിലാളികൾ പിടിയിലായത്.പിടിയിലായവരുടെ പേരും നാടും അറിവായിട്ടില്ല. വടക്കൻ റിയാദിൽ മൊബൈൽ ഫോൺ കടകൾ പ്രവർത്തിക്കുന്ന പ്രശസ്ത മൊബൈൽ സൂഖിൽ സജ്ജീകരിച്ച രഹസ്യ റൂമുകളിലായിരുന്നു ഇവർ റിപ്പയർ ജോലി ചെയ്തിരുന്നത്. പരിശോധനാ വേളയിൽ ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയിൽപ്പെട്ട ഒരു വാതിലാണ് രഹസ്യ റിപ്പയർ കേന്ദ്രത്തിലേയ്ക്ക് അന്വേഷണം എത്തിച്ചത്. മറയ്ക്ക് പിന്നിലിരുന്ന് വിദേശികൾക്ക് നിരോധനം നിലവിലുള്ള ജോലിയിൽ ഏർപ്പെട്ട 14 തൊഴിലാളികളെയാണ് പരിശോധകർക്കു അവിടെ കാണാനായത്. തൊഴിൽ മന്ത്രാലയം മറ്റ് അനുബന്ധ മന്ത്രാലയങ്ങൾ , വിഭാഗങ്ങൾ എന്നിവയുടെ സഹകരണ ത്തോടെ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, സ്‌പെയർപാർട്ടുകൾ എന്നിവയുടെ വൻ ശേഖരം വെയർഹൗസിൽ കണ്ടെത്തുകയും ചെയ്തു. പിടിയിലായ വിദേശി തൊഴിലാളികളിൽ കാഷ്യർ, സൂപ്പർവൈസർ എന്നീ ത
ജിദ്ദ: പൂർണമായും സ്വദേശിവത്കരണം നടപ്പിലാക്കിയ മൊബൈൽ ഫോൺ വില്പന. റിപ്പയർ മേഖലകളിൽ ഒളിഞ്ഞും പാത്തും ജോലി ചെയ്ത് വന്ന 14 ഓളം പേരെ മന്ത്രാലയം പിടികൂടി. റിയാദിൽ ആണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനയിൽ വിദേശ തൊഴിലാളികൾ പിടിയിലായത്.പിടിയിലായവരുടെ പേരും നാടും അറിവായിട്ടില്ല.
വടക്കൻ റിയാദിൽ മൊബൈൽ ഫോൺ കടകൾ പ്രവർത്തിക്കുന്ന പ്രശസ്ത മൊബൈൽ സൂഖിൽ സജ്ജീകരിച്ച രഹസ്യ റൂമുകളിലായിരുന്നു ഇവർ റിപ്പയർ ജോലി ചെയ്തിരുന്നത്. പരിശോധനാ വേളയിൽ ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയിൽപ്പെട്ട ഒരു വാതിലാണ് രഹസ്യ റിപ്പയർ കേന്ദ്രത്തിലേയ്ക്ക് അന്വേഷണം എത്തിച്ചത്. മറയ്ക്ക് പിന്നിലിരുന്ന് വിദേശികൾക്ക് നിരോധനം നിലവിലുള്ള ജോലിയിൽ ഏർപ്പെട്ട 14 തൊഴിലാളികളെയാണ് പരിശോധകർക്കു അവിടെ കാണാനായത്.
തൊഴിൽ മന്ത്രാലയം മറ്റ് അനുബന്ധ മന്ത്രാലയങ്ങൾ , വിഭാഗങ്ങൾ എന്നിവയുടെ സഹകരണ ത്തോടെ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, സ്‌പെയർപാർട്ടുകൾ എന്നിവയുടെ വൻ ശേഖരം വെയർഹൗസിൽ കണ്ടെത്തുകയും ചെയ്തു.
പിടിയിലായ വിദേശി തൊഴിലാളികളിൽ കാഷ്യർ, സൂപ്പർവൈസർ എന്നീ തസ്തികകളിൽ ജോലി ചെയ്തിരുന്നവരാണെന്ന് തൊഴിൽ മന്ത്രാലയം റിയാദ് മേഖലാ സഹമേധാവി അഹ്മദ് അൽമുതവ്വ വിവരിച്ചു. ഇവർ തന്നെ നടത്തിയിരുന്ന മൊബൈൽ ഷോപ്പുകളായിരുന്നു ഇവയെന്നാണു നിഗമനം.