- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരിക്കൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കൊണ്ട് ലൈവ് ചെയ്തിട്ടു; സൗദി അറേബ്യയിൽ വിദേശ പൗരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; ഹോട്ടൽ ഉടമയ്ക്ക് കനത്ത പിഴ; ഒരു പാട് മാറുമ്പോഴും അടിസ്ഥാന നയങ്ങളിൽ ഒരു മാറ്റവും ഇല്ലാതെ അറബ് രാഷ്ട്രം
ജിദ്ദ:സൗദിയിൽ കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ അധികാരമേറ്റ ശേഷം സ്ത്രീകൾക്കുള്ള ഡ്രൈവിങ് വിലക്ക് നീക്കൽ , മ്യൂസിക്ക് പരിപാടികൾ അനുവദിക്കൽ തുടങ്ങിയ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി തുടങ്ങിയെങ്കിലും ചില യാഥാസ്ഥിതിക നിലപാടുകളിൽ നിന്നും രാജ്യം ഇനിയും മോചനം നേടിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ജീവനക്കാരിക്കൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കൊണ്ട് ലൈവ് ചെയ്തിട്ടതിന്റെ പേരിൽ സൗദിയിൽ വിദേശ പൗരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് പുറമെ ഹോട്ടൽ ഉടമയ്ക്ക് കനത്ത പിഴയും വിധിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു പാട് മാറുമ്പോഴും അടിസ്ഥാന നയങ്ങളിൽ ഒരു മാറ്റവും ഇല്ലാതെയാണ് അറബ് രാഷ്ട്രം മുന്നോട്ട് പോകുന്നതെന്നും ഏറ്റവും പുതിയ ഈ സംഭവത്തിലൂടെ ഒരിക്കൽ കൂടി സ്ഥിരീകരിക്കപ്പെടുകയാണ്. വനിതാ സഹപ്രവർത്തകയ്ക്കൊപ്പം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നത് ലൈവിട്ടതിനെ തുടർന്നാണ് ഈജിപ്തുകാരനായ ഹോട്ടൽ ജോലിക്കാരൻ അകത്തായിരിക്കുന്നത്. ഈ ലൈവ് വീഡിയോ
ജിദ്ദ:സൗദിയിൽ കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ അധികാരമേറ്റ ശേഷം സ്ത്രീകൾക്കുള്ള ഡ്രൈവിങ് വിലക്ക് നീക്കൽ , മ്യൂസിക്ക് പരിപാടികൾ അനുവദിക്കൽ തുടങ്ങിയ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി തുടങ്ങിയെങ്കിലും ചില യാഥാസ്ഥിതിക നിലപാടുകളിൽ നിന്നും രാജ്യം ഇനിയും മോചനം നേടിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ജീവനക്കാരിക്കൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കൊണ്ട് ലൈവ് ചെയ്തിട്ടതിന്റെ പേരിൽ സൗദിയിൽ വിദേശ പൗരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് പുറമെ ഹോട്ടൽ ഉടമയ്ക്ക് കനത്ത പിഴയും വിധിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു പാട് മാറുമ്പോഴും അടിസ്ഥാന നയങ്ങളിൽ ഒരു മാറ്റവും ഇല്ലാതെയാണ് അറബ് രാഷ്ട്രം മുന്നോട്ട് പോകുന്നതെന്നും ഏറ്റവും പുതിയ ഈ സംഭവത്തിലൂടെ ഒരിക്കൽ കൂടി സ്ഥിരീകരിക്കപ്പെടുകയാണ്.
വനിതാ സഹപ്രവർത്തകയ്ക്കൊപ്പം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നത് ലൈവിട്ടതിനെ തുടർന്നാണ് ഈജിപ്തുകാരനായ ഹോട്ടൽ ജോലിക്കാരൻ അകത്തായിരിക്കുന്നത്. ഈ ലൈവ് വീഡിയോ സൗദിയിൽ ആയിരക്കണക്കിന് പേർ ഷെയർ ചെയ്തിരുന്നു. മെക്കയിലെ ഒരു ഹോട്ടലിൽ വച്ച് ശിരോവസ്ത്രം ധരിച്ച സഹപ്രവർത്തകയ്ക്കൊപ്പം താൻ ഭക്ഷണം കഴിക്കുന്ന വീഡിയോയായിരുന്നു യുവാവ് പങ്ക് വച്ചിരുന്നത്. ഈ വീഡിയോ വൈറലായതിനെ തുടർന്ന് സൗദി അറേബ്യൻ ലേബർ മിനിസ്ട്രി ഹോട്ടൽ ജീവനക്കാരനെ പിടികൂടുകയും ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യാനായി സമൻസ് അയക്കുകയുമായിരുന്നു.
സൗദിയെ അടിമുടി മാറ്റാനായി വിപ്ലവകരമായ പരിഷ്‌കാരങ്ങളുമായി മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ട് പോകുന്നുവെങ്കിലും ഇവിടുത്തെ ചില യാഥാസ്ഥിതിക പാരമ്പര്യങ്ങളെ അത്ര പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഈ യുവാവിനുണ്ടായിരിക്കുന്ന ദുരവസ്ഥ ഓർമിപ്പിക്കുന്നതെന്നും നിരവധി പേർ എടുത്ത് കാട്ടുന്നു. ഹോട്ടൽ ജീവനക്കാരനും സഹപ്രവർത്തകയും ഒരു ഡെസ്‌കിന് ഇരുവശത്തുമായിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയും ക്യാമറയോട് കൈവീശിക്കാണിക്കുന്നതും വീഡിയോയിൽ കാണാം. ഈ യുവതി പരമ്പരാഗത രീതിയിലുള്ള കറുത്ത ശിരോവസ്ത്രം ധരിച്ചിട്ടുണ്ട്.
എന്നാൽ കൈകളും കണ്ണുകളും തുറന്നിരിക്കുന്നുണ്ട്. തന്റെ സഹപ്രവർത്തകന് യുവതി വായിൽ ഒരു വട്ടം ഭക്ഷണം കൊടുക്കുന്നതും കാണാം. ഇതിനെ തുടർന്നാണ് ഈ വിഡിയോ യാഥാസ്ഥിതികരെ ക്രുദ്ധരാക്കിയിരിക്കുന്നത്. തങ്ങളുടെ ഇൻസ്പെക്ഷൻ ടീം ഈ ഹോട്ടൽ സന്ദർശിച്ചുവെന്നും ഈജിപ്തുകാരനായ ഈ ഹോട്ടൽ ജീവനക്കാരനെ പൊക്കിയെന്നും ലേബർ മിനിസ്ട്രി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കുന്നു. വിശദാംശങ്ങൾ പ്രദാനം ചെയ്യാതെ സൗദിക്കാർക്ക് മാത്രം സംവരണം ചെയ്തിരിക്കുന്ന ഒരു പ്രഫഷനിൽ ജോലി ചെയ്തുവെന്ന കുറ്റവും ഈജിപ്തുകാരന് മേൽ കെട്ടി വച്ചിട്ടുണ്ട്.
നിയന്ത്രണമില്ലാതെ പുരുഷ-സ്ത്രീ ജീവനക്കാരെ സ്വതന്ത്രമായി ഇടപഴകാൻ അനുവദിച്ചുവെന്നതിന്റെ പേരിലാണ് ഹോട്ടൽ ഉടമയ്ക്ക് സമൻസ് അയച്ചിരിക്കുന്നത്. ജോലി സ്ഥലങ്ങളിൽ വനിതകൾക്ക് പുരുഷന്മാരിൽ നിന്നും വേറിട്ട ഇടം സജ്ജമാക്കണമെന്ന കടുത്ത നിയമം സൗദിയിലുണ്ട്. എന്നാൽ ഇത് മിക്ക സ്ഥാപനങ്ങളിലും പ്രായോഗികമാക്കാൻ സാധിക്കാറില്ല. വിദേശികൾ രാജ്യത്തെ നിയമങ്ങൾ അനുസരിക്കണമെന്നും ഇവിടുത്തെ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കണമെന്നും പബ്ലിക്ക് പ്രൊസിക്യൂട്ടർ പിന്നീട് ഒരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.