മസ്‌കറ്റ് : തൊഴിൽ നിയമം ലംഘിച്ച് ജോലിചെയ്ത് വന്ന വിദേശികൾ മസ്‌കറ്റിൽ പിടിയിലായി. മസ്‌കറ്റിലും പരിസരങ്ങളിലുമായി മാനവവിഭവ ശേഷി മന്ത്രാലയം പരിശോധന നടത്തിയപ്പോഴാണ് വിദേശികൾ പിടിയിലായത്.

ഒരാഴ്ചയ്ക്കിടെ 43 വിദേശികളാണ് അറസ്റ്റിലായത്. ഇവരിൽ 32 പേർ തൊഴിൽ നിയമം ലംച്ചിവരാണ്. മത്ര, ബോഷർ, സീബ് എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും പേർ അറസ്റ്റിലായത്.തലസ്ഥാനത്ത് സ്വകാര്യവാഹനങ്ങൾ വൃത്തിയാക്കുന്ന ജോലിയിലേർപ്പെട്ട 35 വിദേശികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.