- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മൂന്ന് വയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച അമ്മയുൾപ്പെടെ ആറുപേർ അറസ്റ്റിൽ
നെവാർക്ക് (ന്യൂയോർക്ക്): മൂന്ന് വയസ്സുള്ള കുട്ടിയെ വളരെ ആസൂത്രിതമായി മാറി മാറി ബെൽറ്റു കൊണ്ടും, കൈകൊണ്ടും അടിക്കുകയും. ചൂടുള്ള വെള്ളം ശരീരത്തിൽ ഒഴിക്കുകയും ചെയ്ത ആറ് മുതിർന്നവരെ (അമ്മയുൾപ്പെടെ) പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 13 ന് ഇവരെ കോടതിയിൽ ഹാജരാക്കും. പട്രീഷ (62), മേരി (55), പട്രീഷ ബുച്ചൻ (28), ബ്രിജിറ്റ് (23), നറ്റാഷ (43), ഹോമർ (39) എന്നിവരെ എസ്സ്‌ക്സ് കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിലേക്ക് മാറ്റി. ആറ് പേരും ഒരുമിച്ച് നെവാർക്കിലുള്ള വീട്ടിലായിരുന്നു താമസം. നറ്റാഷയാണ് ഈ കുട്ടിയുടെ മാതാവെന്ന് അധികൃതർ വെളിപ്പെടുത്തി.'കോർപൊറൽ പണിഷ്മെന്റിന്റെ' ഭാഗമായാണ് ഇവർ കുട്ടിയെ ഇത്രയും ക്രൂരമായി പീഡിപ്പിച്ചിരുന്നെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. എസ്സക്സ് കൗണ്ടി പ്രോസിക്യൂട്ടേഴ്സ് ഓഫീസും, നെവാർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റും സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുവാൻ അധികൃതർ തയ്യാറായിട്ടില്ല. ഇത്രയും ചെറിയ കുട്ടിയെ ആറ് പേർ ചേർന്ന് ഉപദ്രവിച്ച സംഭവം അത്യപൂർവ്വവ
നെവാർക്ക് (ന്യൂയോർക്ക്): മൂന്ന് വയസ്സുള്ള കുട്ടിയെ വളരെ ആസൂത്രിതമായി മാറി മാറി ബെൽറ്റു കൊണ്ടും, കൈകൊണ്ടും അടിക്കുകയും. ചൂടുള്ള വെള്ളം ശരീരത്തിൽ ഒഴിക്കുകയും ചെയ്ത ആറ് മുതിർന്നവരെ (അമ്മയുൾപ്പെടെ) പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 13 ന് ഇവരെ കോടതിയിൽ ഹാജരാക്കും. പട്രീഷ (62), മേരി (55), പട്രീഷ ബുച്ചൻ (28), ബ്രിജിറ്റ് (23), നറ്റാഷ (43), ഹോമർ (39) എന്നിവരെ എസ്സ്‌ക്സ് കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിലേക്ക് മാറ്റി.
ആറ് പേരും ഒരുമിച്ച് നെവാർക്കിലുള്ള വീട്ടിലായിരുന്നു താമസം. നറ്റാഷയാണ് ഈ കുട്ടിയുടെ മാതാവെന്ന് അധികൃതർ വെളിപ്പെടുത്തി.'കോർപൊറൽ പണിഷ്മെന്റിന്റെ' ഭാഗമായാണ് ഇവർ കുട്ടിയെ ഇത്രയും ക്രൂരമായി പീഡിപ്പിച്ചിരുന്നെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
എസ്സക്സ് കൗണ്ടി പ്രോസിക്യൂട്ടേഴ്സ് ഓഫീസും, നെവാർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റും സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുവാൻ അധികൃതർ തയ്യാറായിട്ടില്ല.
ഇത്രയും ചെറിയ കുട്ടിയെ ആറ് പേർ ചേർന്ന് ഉപദ്രവിച്ച സംഭവം അത്യപൂർവ്വവും ഭയാനകവുമാണെന്നാണ് അധികൃതർ പോലും അഭിപ്രായപ്പെട്ടത്.