കോട്ടയം: വനിതാ എസ് ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം എസ്‌ഐ എ പി ഡിനിയെയാണ് അഭിഭാഷകനായ വിപിൻ ആന്റണിയും സുഹൃത്തുക്കളും കൈയേറ്റം ചെയ്തത്.

മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാൾ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്.