- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് മാനേജർ ചമഞ്ഞ് 9 ലക്ഷം രൂപ തട്ടിയെടുത്ത യുപി സ്വദേശി പിടിയിൽ; പണം നഷ്ടമായത് കണ്ണൂർ സ്വദേശിനിയായ അദ്ധ്യാപികയ്ക്ക്; പ്രതിയെ പിടികൂടയിത് ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെ
കണ്ണൂർ: ബാങ്ക് മാനേജർ എന്ന് കബളിപ്പിച്ച് കണ്ണൂർ സ്വദേശിനിയായ അദ്ധ്യാപികയുടെ അക്കൗണ്ടിൽ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ ഒരാൾ പിടിയിൽ. യുപിയിലെ മിർജാപൂർ സ്വദേശി പ്രവീൺകുമാറിനെയാണ് കണ്ണൂർ ടൗൺ പൊലീസ് സംഘം മിർജാപൂരിലെത്തി അറസ്റ്റ് ചെയ്തത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ അദ്ധ്യാപിക്കകാണ് പണം നഷ്ടമായത്. രണ്ട് തവണയായി 9 ലക്ഷം രൂപയാണ് നഷ്ടമായത്.
എസ്‌ബിഐ മാനേജർ എന്ന് പറഞ്ഞ് പ്രവീൺകുമാർ അദ്ധ്യാപികയെ ഫോണിൽ വിളിക്കുകയും എടിഎം കാർഡുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നു പറയുകയും പരിഹരിച്ചില്ലെങ്കിൽ എടിഎം മെഷീൻ വഴി പണം പിൻവലിക്കാൻ സാധിക്കില്ലെന്നും അറിയിക്കുകയായിരുന്നു. ഇവർ ആവശ്യപ്പെട്ടത് പ്രകാരം എടിഎം കാർഡിന്റെ നമ്പറുകളും പാസ്വേർഡും ഫോണിലേക്ക് വന്ന ഒടിപി നമ്പറും അദ്ധ്യാപിക കൈമറുകയും ചെയ്തു. ഇവ ഉപയോഗിച്ച് 2019 ജൂൺ 27ന് 6 ലക്ഷം രൂപയും 28ന് 3 രൂപയും കവരുകയും ചെയ്തു.
ഇതോടെ തട്ടിപ്പ് മനസ്സിലാക്കിയ അദ്ധ്യാപിക ഉടൻ തന്നെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. സംഘത്തിൽ നാല് പ്രതികളാണ് ഉണ്ടായിരുന്നതത്. ബംഗാൾ, ജാർഖണ്ഡ് സ്വദേശികളായ 2 പേരും ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് പേരുമാണ് പ്രതികൾ. ഇതിൽ യുപിയിൽ നിന്നുള്ള ഒരാൾ മാത്രമാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. കേരളത്തിൽ വിവിധ ജോലികൾ ചെയ്തിരുന്ന നാല് പേരും അദ്ധ്യാപിക പരാതി നൽകിയതോടെ സംസ്ഥാനത്ത് നിന്നും മുങ്ങുകയായിരുന്നു.
പിന്നീട് അദ്ധ്യാപികയെ വിളിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളായ പ്രവീൺകുമാർ യുപിയിലുണ്ടെന്ന് മനസ്സിലാക്കുകയും കണ്ണൂർ ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ യുപിയിലെത്തി പ്രവീൺകുമാർ താമസിച്ചിരുന്ന മിർജാപൂരിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുപിയിലെ അറോറ പൊലീസിന്റെ സഹായത്തോടെയാണ് പ്രവീൺകുമാറിനെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ കെ.സജീവൻ, സീനിയർ സിപിഒമാരായ സജിത്ത് നാറാത്ത്, സന്തോഷ് ചേലേരി എന്നിവർ അടങ്ങിയ സംഘം മിർജാപൂരിൽ നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻന്റ് ചെയ്തു. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.