നോയിഡ: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ മരിച്ച കേസിൽ ഐ.ആർ.എസ് ഓഫീസറും മാതാപിതാക്കളും അറസ്റ്റിൽ. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന റവന്യൂ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണർ ആയ അമിത് സിങ്ലയെ നോയിഡയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ബുധനാഴ്ച അറസ്റ്റു ചെയ്തത്. അമിതിന്റെ മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്.

2020 ഒക്ടോബറിലാണ് പഞ്ചാബിലെ സാങ്റൂർ സ്വദേശിനിയായ 26യെ അമിത് വിവാഹം കഴിച്ചത്. ബുധനാഴ്ച യുവതിയെ അമിതിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ബുധനാഴ്ച യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണമടഞ്ഞിരുന്നു.

സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാക്കിയിട്ടില്ല.