- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നാലു മാസം പ്രായമുള്ള കുട്ടിയുടെ മരണം മയക്കുമരുന്ന് നൽകി - മാതാപിതാക്കൾ അറസ്റ്റിൽ
സൗത്ത് കരോലിന : നാലു മാസം പ്രായമുള്ള കുട്ടിയുടെ ഉദരത്തിൽ നിന്നും, ഫീഡിങ് ബോട്ടലിൽ നിന്നും കൊക്കെയിൻ എന്ന മയക്കു മരുന്ന് കണ്ടെത്തിയതിനെ തുടർന്ന് പതിനെട്ട് വയസ്സുള്ള പിതാവ് ബ്രാഡിലും 19 വയസ്സുള്ള മാതാവ് ബെഡൻ ബോഗും ജൂൺ 23 ബുധനാഴ്ച അറസ്റ്റിലായി . ചൈൽഡ് അബ്യുസിനും കൊലപാതകത്തിനുമാണ് മാതാപിതാക്കൾക്കെതിരെ കേസ്സെടുത്തിരിക്കുന്നത് . ന്യുബെറി കൗണ്ടിയിലുള്ള ഇവരുടെ വീട്ടിലേക്ക് പൊലീസിനെ വിളിച്ച് , കുട്ടി ബോധരഹിതയായി എന്ന് അറിയിക്കുകയായിരുന്നു . പൊലീസ് വീട്ടിൽ എത്തുമ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു .
ട്രോസ്‌കിക്കോളജി റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിലും പാൽക്കുപ്പിയിലും അളവിൽ കൂടിയ തോതിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു . മാതാപിതാക്കൾ കുട്ടിക്ക് ബോധപൂർവ്വം മയക്കു മരുന്ന് നൽകുകയായിരുന്നുവെന്നാണ് ന്യുബെറി കൗണ്ടി ഷെരീഫ് ഓഫീസിന്റെ നിഗമനം .
മാതാപിതാക്കളെയും പരിശോധനക്ക് വിധേയരാക്കിയപ്പോൾ കൊക്കെയ്ൻ , ഫെന്റീനിൽ ,കഞ്ചാവ് എന്നിവ ഇവരുടെ ശരീരത്തിൽ കണ്ടെത്തി .ജൂൺ 24 വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം നിഷേധിച്ചു . തുടർന്ന് ന്യുബെറി കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് അയച്ചു .
കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ചാർജുകളാണ് ഇവർക്കെതിരെയുള്ളത് .