ഗാൽവസ്റ്റൺ(ഹൂസ്റ്റൺ): ഗാൽവസ്റ്റൺ ഇന്റിപെണ്ടന്റ് സ്‌ക്കൂൾ ഡിസ്ട്രിക്റ്റ് അദ്ധഅദ്ധ്യാപിക ദസരി ഹാർട്ടനെറ്റ്(61) കൊല്ലപ്പെട്ട കേസ്സിൽ മകൻ ഗ്രിഗറി പോൾ ഹാർട്ടനെറ്റഇന്റെ(32) ഗാൽവസ്റ്റൺ പൊലീസ് അറസ്റ്റു ചെയ്തു.

ജൂൺ 28, തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. രാത്രി 9 മണിക്ക് 2800 ബ്ലോക്ക് പൈൻ സ്ട്രീറ്റിലെ വീട്ടിൽ നിന്നും പൊലീസിന് ഫോൺ കോൾ ലഭിച്ചു. വീട്ടിൽ ലഹള നടക്കുന്നുവെന്നായിരുന്നു ഫോൺ കോൾ. സംഭവസ്ഥലത്ത് എത്തിയ പൊലീസ് രക്തത്തിൽ കുൽച്ചു അബോധാവസ്ഥയിൽ കിടന്നിരുന്ന അദ്ധ്യാപികയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പു തന്നെ മരണപ്പെട്ടിരുന്നുവെന്ന്‌പൊലീസ് പറഞ്ഞു.

അമ്മയും മകനും തമ്മിൽ വഴക്കുണ്ടായതായും, പിന്നീട് മർദ്ദനത്തിൽ അവസാനിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് ശേഷം രക്ഷപ്പെട്ട മകനെ സമീപപ്രദേശത്തു നിന്നു തന്നെ പൊലീസ് പിടികൂടി. ഗാൽവസ്റ്റൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഗ്രിഗറി 300,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. പിന്നീട് ഗാൽവസ്റ്റൻ കൗണ്ടി ജയിലിലേക്ക് മാറ്റി.

ദീർഘകാലം ഗാൽവസ്റ്റൻ ഐ.എസ്.ഡിയിൽ ബൈലിഗ്വിൽ അദ്ധ്യാപികയായിരുന്ന ദസരി കഴിഞ്ഞവർഷമാണ് വിരമിച്ചത്. എന്നാൽ പാൻഡമിക്ക് വ്യാപകമായതോടെ ഓൺലൈൻ അദ്ധ്യാപികയായി ഇവർസർവീസിൽ പ്രവേശിച്ചിരുന്നു. ഇവരുടെ 31-ാം വിവാഹവാർഷികം ഈ വർഷം ആദ്യം ആഘോഷിച്ചിരുന്നു. ഈ സംഭവത്തെകുറിച്ചു വിവരം ലഭിക്കുന്നവർ ഗാൽവസ്റ്റൻ പൊലീസുമായോ(4097653781), ക്രൈം സ്റ്റോപ്പേഴ്സുമായോ(409 76384) ബന്ധപ്പെടേണ്ടതാണ്.