- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുരോഹിതന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മതവികാരം വ്രണപ്പെടുത്തിയതിന് 23കാരൻ
ഹൈദരാബാദ്: പുരോഹിതന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 23കാരൻ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. പുരോഹിതന്റെ പരാതിയിൽ ഹൈദരാബാദ് സൈബർ ക്രൈം വിഭാഗം വെബ് ഡിസൈനർ കൂടിയായ കിരൺ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പുരോഹിതന്റെ ചിത്രത്തിൽ മാറ്റം വരുത്തുകയും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു കിരൺ.
സംഘറെഡ്ഡി ജില്ലയിലെ ജിന്നാരം സ്വദേശിയാണ് പ്രതി. അറസ്റ്റ് ചെയ്തശേഷം കോടതിയിൽ ഹാജരാക്കിയ കിരണിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വിരമിച്ച ജഡ്ജി കൂടിയാണ് പരാതിക്കാരനായ പുരോഹിതൻ. നാലുമാസം മുമ്പാണ് ഇയാൾ പരാതി നൽകിയിരുന്നത്. അജ്ഞാത വ്യക്തി തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫേസ്‌ബുക്കിൽ പങ്കുവെക്കുകയും കുറ്റകരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതി.
Next Story