- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ:പരിയാരത്ത് കോൺട്രാക്ടറെ വെട്ടിപരിക്കേൽപ്പിച്ച ക്വട്ടേഷൻ സംഘത്തിലെ നാല് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പള്ളിക്കരയിലെ സുധീഷ്, പഴയങ്ങാടി ചെങ്കൽ തടത്തെ ജിഷ്ണു, മേലതിയടത്തെ രതീഷ്, ചെങ്കൽ തടത്തെ അഭിലാഷ് എന്നിവരെയാണ് പരിയാരം സിഐ കെ.വി. ബാബു അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ 19 ന് രാത്രി ഒമ്പത് മണിയോടെയാണ് അതിയടത്തെ എഞ്ചിനീയറും കരാറുകാരനുമായ പി.വി. സുരേഷ് ബാബുവിനെ കാറിലെത്തിയ രണ്ടംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലുകൾക്ക് ഗുരുതരമായി വെട്ടേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ള മാരുതി കാറിലെത്തിയവരാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് ഇദ്ദേഹം പൊലീസിന് മൊഴി നൽകിയിരുന്നത്.
ഈ കേസിലാണ് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. നീലേശ്വരം സ്വദേശി സുധീഷാണ് ആദ്യം അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജിഷ്ണു, രതീഷ്, അഭിലാഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. കുടുംബപരമായ പ്രശ്‌നങ്ങളാണ് ക്വട്ടേഷൻ കൊടുക്കാൻ അക്രമം നടത്താനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. കണ്ണൂരിലെ കേരളാ ബാങ്ക് ഉദ്യോഗസ്ഥയാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെയും പൊലീസ് ചോദ്യം ചെയ്യും.
മറുനാടന് ഡെസ്ക്