- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീയിനിയും പോയില്ലേടാ' എന്ന് ചോദിച്ചായിരുന്നു ആക്രമണം; യുവാവിനെ വെട്ടിവീഴ്‌ത്തിയ പിതാവും മകനും അറസ്റ്റിൽ
കൊച്ചി: പനങ്ങാട് റോഡരികിൽ ഫോൺ ചെയ്തു നിന്നിരുന്ന യുവാവിനെ വെട്ടിവീഴ്‌ത്തിയ അച്ഛനും മകനും പിടിയിൽ. പനങ്ങാട് കാമോത്ത് സ്വദേശികളായ സതീശൻ (50), മകൻ സഞ്ജയ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം പനങ്ങാട് കാമോത്ത് വായനശാലക്ക് സമീപമായിരുന്നു സംഭവം. കൂനമ്മാവ് സ്വദേശി നിഖിൽ രവിക്ക് (32) ആണ് വെട്ടേറ്റത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡരികിൽ ബൈക്ക് നിർത്തി പോസ്റ്റിൽ ചാരി നിന്ന് ഫോൺ ചെയ്യുകയായിരുന്നു നിഖിൽ. 'നീയിനിയും പോയില്ലേടാ' എന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Next Story