കണ്ണുർ: തളിപ്പറമ്പിനടുത്തെ പരിയാരത്ത് കരാറുകാരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരിന്ന ഒരു പ്രതി കൂടി പിടിയിൽ. നീലേശ്വരം സ്വദേശി അഖിൽ അപ്പുവിനെയാണ് പരിയാരം പൊലീസ് കൊട്ടറച്ചാൽ നീലേശ്വരം വെച്ച് പിടികൂടിയത്

കഴിഞ്ഞ ഏപ്രിലിലാണ് ചെറുതാഴം ശ്രീസ്ഥയിലെ ബിൽഡിങ് കോൺട്രാക്ടർ പി.വി.സുരേഷ് ബാബുവിനെ നാലംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്.

കേസിലെ 5 പ്രതികളെ നേരത്തെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു പരിയാരം എസ് ഐ സതീശൻ സീനിയർ സി.പി.ഒ. നൗഫൽ അഞ്ചില്ലത്ത്, സി പി ഒ സിറാജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് ഭർതൃ ബന്ധുവായ കരാറുകാരനെ അപായപ്പെടുത്താനായി പ്രതികൾക്ക് ക്വട്ടേഷൻ കൊടുത്ത കേരള ബാങ്ക് ജീവനക്കാരിനേരത്തെ അറസ്റ്റിലായിരുന്നു.