- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ; പിടിയിലായത് കളമശ്ശേരി എച്ച്.എം ടി കോളനിയിലെ ഇബ്രാഹിംകുട്ടി
ആലുവ: നഗരത്തിൽ പ്രവർത്തിച്ചു വരുന്ന ഡ്രൈ ഫ്രൂട്ട്‌സ് ആൻഡ് സ്‌പൈസസ് സ്ഥാപനത്തിൽ നിന്നും പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എം ടി കോളനിയിൽ മുതിരക്കാലായിൽ വീട്ടീൽ ഇബ്രാഹിംകുട്ടി (54) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്, സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഡ്രൈവറും ജോലിക്കാരനുമായിരുന്ന കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കായിൽ വീട്ടിൽ ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ ബന്ധുവാണ് ഇബ്രാഹിംകുട്ടി. മോഷ്ടിച്ച്‌കൊണ്ടുവരുന്ന സാധനങ്ങൾ ഇവർ രണ്ടുപേരും ചേർന്ന് പ്രത്യകം പാക്കറ്റുകളിലാക്കി കടകളിൽ വിൽപ്പന നടത്തുകയായിുരന്നു. സ്ഥാപന ഉടമ സ്റ്റോക്ക് ക്ലീയറൻസുമായി ബന്ധപ്പെട്ട് ഗോഡൗണിൽ സ്റ്റോക്ക് പരിശോധിച്ചപ്പോൾ ലക്ഷകണക്കിന് രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയ സാധങ്ങളുടെ കുറവ് കണ്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പലപ്പോഴായി ഇയാൾ ചാക്കുകണക്കിന് സാധനങ്ങൾ വാഹനത്തിൽ കടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. പൊലീസ് കേസെടുത്തേ തോടെ ഇയാൾ ഒളിവിൽ പോയി. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്തത്തിൽ പ്രതേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഗമണ്ണിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ആലുവ എസ്.എച്ച്. ഒ സി.എൽ സുധീർ, എസ്‌ഐ മാരായ ആർ.വിനോദ്, കെ.എസ്.വാവ, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, എച്ച്.ഹാരിസ്, മുഹമ്മദ് അമീർ, തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ലേഖകന്.