തലശ്ശേരി: തലശേരി നഗരമധ്യത്തിലെ പഴയ ടി.ബി കോംപ്‌ളക്‌സിലുള്ള സഹകരണ ബാങ്കിലേക്ക് പണവുമായി പോവുന്നതിനിടയിൽ സ്വർണപണയ ഇടപാടുകാരനെ മുഖത്ത് മുളക് പൊടി വിതറി. 8 ലക്ഷം തട്ടിപ്പറിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലെ വൈരവളപ്പിൽ വി.മുബറിഷാണ് (28) അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു.

ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി -കഴിഞ്ഞ വർഷം നവമ്പർ 16നാണ് കേസിനാസ്പദമായ കവർച്ച നടന്നത് - ചക്കരക്കല്ലിലെ ജൂവലറിയിൽ നിന്നും പണവുമായി തലശ്ശേരിയിലെത്തിയ ധർമ്മടം ബ്രണ്ണൻ കോളേജിനടുത്ത റഹീസാണ് കവർച്ചക്കിരയായത്. കേസിൽ കണ്ണൂർ വാരം വലിയന്നൂരിലെ അഫ്‌സൽ, കക്കാട്ടെ നൂർ തങ്ങൾ, നിഹാൽ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കോടതി റിമാന്റ് ചെയ്ത മുബരീഷിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്ന് പൊലിസ് അറിയിച്ചു.