- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോട്ടോർ മോഷണം പതിവാക്കിയ മോട്ടോർ റിപ്പയർ സെന്റർ ഉടമ പൊലീസ് പിടിയിൽ; പിടിയിലായത് ഇരമല്ലൂർ സ്വദേശി സിദ്ദിഖ്
കോതമംഗലം: മോട്ടോർ മോഷണം പതിവാക്കിയ മോട്ടോർ റിപ്പയർ സെന്റർ ഉടമ പൊലീസ് പിടിയിൽ.പായിപ്രയിൽ വാടകക്കു താമസിക്കുന്ന ഇരമല്ലൂർ ചെറുവട്ടൂർ നടപ്പടിയിൽ വീട്ടിൽ സിദ്ദിഖ് (49) ആണ് പിടിയിലായത്.ഇയാൾ നെല്ലിമറ്റത്ത് മോട്ടോർ റിപ്പയർസെന്റർ നടത്തിവരികയായിരുന്നു.
പകൽ റിപ്പയർ ഷോപ്പിലെ പണിയുമായിക്കഴിയുന്ന സിദ്ദിഖ് രാത്രിയിൽ പലസ്ഥലങ്ങളിൽ നിന്നായി മോട്ടോറുകൾ മോഷ്ടിച്ചിരുന്നെന്നും ഇയാൾ റിപ്പയർ ചെയ്തുനൽകിയ മോട്ടോറുകളും ഇതിൽ ഉൾപ്പെടുമെന്നും പൊലീസ് അറിയിച്ചു.പകൽ ഇയാൾ വീടുകളിലെത്തി ഫിറ്റുചെയ്ത പമ്പുകൾ പോലും ഇയാൾ ഇത്തരത്തിൽ കവർച്ച ചെയ്തിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പമ്പുകൾ മോഷണം പോകുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാക്കുന്നത്. ഇൻസ്പെക്ടർ ബേസിൽ പോൾ, എസ്‌ഐ മാഹിൻ സലിം, എഎസ്ഐ മുഹമ്മദ്, രഘു, റെജി, എസ്.സി.പി. ഒമാരായ ശ്രീജിത്, അനൂപ്, ജിതേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.