തിരുവനന്തപുരം ; അശ്ലീല വീഡിയോയും, ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യെമൻ സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി . ഈഞ്ചയ്ക്കലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന യെമൻ സ്വദേശി അബ്ദുല്ല അലി അബ്ദു അൽ ഹദ (52) ആണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത് .

ഈഞ്ചയ്ക്കലിലെ റസ്‌റ്റോറന്റിലെ തൊഴിലാളിയാണ് അബ്ദുല്ല . പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളുമാണ് ഇയാൾ വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോക്‌സോ, ഐ.ടി ആക്ടുകൾ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു . തുടർന്നായിരുന്നു അറസ്റ്റ്.