- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിൽ. എടവിലങ്ങ് സ്വദേശി സിദ്ധാർഥനെയാണ് (52) കൊടുങ്ങല്ലൂർ ഡിവൈ.എസ്പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവും അമ്മയും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല.
ഏങ്ങണ്ടിയൂർ ആയിരംകണ്ണി സ്വദേശി ചക്കുംകേരൻ സുദർശനന്റെ മകൾ ആര്യയെയാണ് (21) കഴിഞ്ഞ ഫെബ്രുവരി 26ന് ഭർത്താവ് എടവിലങ്ങ് കാര ആലപ്പാട്ട് ഷിജിൻബാബുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആര്യയുടെ അച്ഛൻ സുദർശനൻ കൊടുങ്ങല്ലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് ഷിജിൻബാബു, അമ്മ ഷീബ, അമ്മാവൻ സിദ്ധാർത്ഥൻ, ഇയാളുടെ ഭാര്യ പ്രസന്ന എന്നിവർക്കെതിരെ സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ