- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താഴെചൊവ്വയിലെ വാഹനാപകടം; ചെങ്കൽ ലോറി ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: താഴെചൊവ്വ കിഴുത്തള്ളി ബൈപാസിലെ പെട്രോൾപമ്പിന് സമീപം നിർത്തിയിട്ട മാലിന്യലോറിയിടിച്ചു ക്‌ളീനർ മരിച്ച സംഭവത്തിൽ ചെങ്കൽ ലോറി ഡ്രൈവറെ പൊലിസ് അറസ്റ്റു ചെയ്തു ബാലുശേരി സ്വദേശി മുനീറിനെയാണ് കണ്ണുർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്.ഇതിനു ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മാലിന്യ ലോറിയിലുണ്ടായിരുന്ന ഇടുക്കി കമ്പംമേട്ട് സ്വദേശി ഷാജി(56) യാണ് ദാരുണമായി മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. തളിപ്പറമ്പിൽ നിന്നും വടകരയിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറി താഴെചൊവ്വ ബൈപാസിൽ നിർത്തിയിട്ട മാലിന്യ ലോറിയിൽ ഇടിക്കുകയായിരുന്നു.
മാലിന്യ ലോറിയിലുണ്ടായിരുന്ന ഏറ്റൂമാനൂർ സ്വദേശികളായ സനീഷ്(26) സതീഷ്(32) എന്നിവരെ നിസാരപരിക്കുകളോടെ ജില്ലാശുപത്രിയിലും ചെങ്കൽ ലോറിയിലുണ്ടായിരുന്ന സഹായി സവാദി (29) നെ പരിക്കുകളോടെ ചാലയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ