- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മതവിദ്വേഷം പടർത്തുന്ന വാർത്ത നൽകിയ കേസ്; യൂട്യൂബ് ചാനൽ ഉടമയും അവതാരകയും പൊലീസിൽ കീഴടങ്ങി;ഇരുവർക്കും ജാമ്യം അനുവദിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി; നടപടി വിഡി സതീശന്റെ പരാതിയെ തുടർന്ന്
കോട്ടയം: മതവിദ്വേഷം പടർത്തുന്ന തരത്തിൽ വാർത്ത നൽകിയ യൂട്യൂബ് ചാനൽ ഉടമയും അവതാകരയും തിരുവല്ല പൊലീസിൽ കീഴടങ്ങി. ഉടമയായ രഞ്ജിത് ടി എബ്രഹാം, അവതാര ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.കേസിൽ മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.തുടർന്നാണ്് തിരുവല്ല എസ്എച്ച്ഒ പിഎസ് വിനോദിന് മുമ്പാകെ ഉച്ചയോടെ ഇരുവരും കീഴടങ്ങിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവല്ല മജിസ്്‌ട്രേറ്റ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് തിരുവല്ലയുടെ ചാർജ്ജുള്ള റാന്നി ജഡ്ജ് ജാമ്യം അനുവദിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാതിയിലാണ് അറസ്റ്റ്.സെപ്റ്റംബർ 19 നാണ് ഐപിസി 294, 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനും ഐടി ആക്ട് ലംഘനപ്രകാരവുമാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ഒരു മതവിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമർശവും സംഘർഷം നടത്തുന്നതിന് വഴിവെക്കുന്നതുമാണെന്നായിരുന്നു ആരോപണങ്ങൾ ഉയർന്നിരുന്നത്.ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെയാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.
എന്നാൽ ആരോപണങ്ങൾ ഒന്നും തന്നെ പ്രഥമദൃഷ്ട്യാ തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവർക്കും ജാമ്യം നൽകുവാൻ നിർദ്ദേശിച്ചതും തിരുവല്ല മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചതും.കേസിൽ അഡ്വക്കേറ്റുമാരായ സി രാജേന്ദ്രൻ, കെ വിജയൻ, രാജേഷ് മുരളി, അഭിലാഷ് ചന്ദ്രൻ എന്നിവരാണ് ഇരുകോടതികളിലുമായി ഹാജരായത്.
മാധ്യമ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കുന്ന ഇന്ത്യയിൽ വിവാദപരമല്ലാത്ത ഒരു വാർത്ത നൽകിയതിന്ചാനൽ അവതാരകയെയും ഉടമയെയും കരുതിക്കൂട്ടി കേസിൽപ്പെടുത്താനും
സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. ഒളിവിലിരുന്നുകൊണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ