- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടാരക്കരയിലെ ആംബുലൻസ് ഡ്രൈവമാരുടെ സംഘട്ടനം; കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായതുകൊട്ടാരക്കര സ്വദേശി ഷിനു മോൻ
കൊട്ടാരക്കര: കൊട്ടരക്കരയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ നടന്ന സംഘടനത്തെത്തുടർന്നുണ്ടായ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ.രാഹുലിന്റെ കൊലപാതകത്തിൽ കൊട്ടാരക്കര പള്ളിക്കൽ ഷിജി മൻസിൽ ഷിനു മോൻ(36) എന്നയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തതു. സാമ്പത്തിക തർക്കവും, മുൻവൈരാഗ്യവും കാരണമുള്ള പ്രശ്‌നങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനായി പുത്തൻ വീട്ടിൽ വിഷ്ണുവിനേയും, അനുജൻ ശിവനേയും കൊട്ടാരക്കര വിജയാസ് ഹോസ്പിറ്റൽ ജംഗ്ഷനിലേക്ക് വിളിച്ച് വരുത്തി ശേഷമായിരുന്നു അക്രമം.ഇവരോടൊപ്പമാണ് രാഹുലും സ്ഥലത്തെത്തിയത്.
മൂവരും ആശുപത്രി ജംഗ്ഷനിലെത്തിയപ്പോൾ ഒന്നാം പ്രതി മുഹമ്മദ് സിദ്ദീഖും സംഘവും മാരക ആയുധങ്ങളുമായി സംഘടിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് സിദ്ദീഖ്, മുഹമ്മദ് ഹാരിസ്സ്, സെൻകുമാർ, ഷമീർ, ഷിജു, അഖിൽ, വിജയകുമാർ, ലിജിൻ, സന്തോഷ് എന്നിവരെ കൊട്ടാരക്കര പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഇനിയും പ്രതികൾ അറസ്റ്റിൽ ആകാനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ