കണ്ണുർ: കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി നടത്തുന്ന ഒറ്റ നമ്പർ ലോട്ടറിക്കെതിരെ ശക്തമായ നടപടികളുമായി കണ്ണുർ ടൗൺ പൊലീസും രഹസ്യാന്വേഷണ വിഭാഗം. കണ്ണൂരിൽ ഇന്നലെ റെയിൽവെ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും കണ്ണൂർ ടൗൺ പ്രിൻസിപ്പൽ എസ്‌ഐ അഖിലും ചേർന്ന് നടത്തിയ തിരച്ചലിലാണ് രണ്ട് പേർ പിടിയിലായത്.

ഇരുചക്രവാഹനങ്ങളിൽ വച്ച് മൊബെൽ ഫോൺ വഴി ഇടപാടുകൾ നടത്തുമ്പോഴാണ് ഇവർ പിടിയിലായത്. കണക്കുകൾ രേഖപ്പെടുത്തിയ ബുക്കും രണ്ട് മൊബെൽ ഫോണുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.നഗരത്തിൽ ഒറ്റ നമ്പർ ലോട്ടറി വ്യാപകമാണെന്ന് നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന സർക്കാറിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വിധത്തിലാണ് സമാന്തര ഒറ്റ നമ്പർ ചൂതാട്ടം നടന്നു വരുന്നത്.

കണ്ണുർ നഗരത്തിലെ റെയ്ഡുകൾ തടയുന്നതിന് ശക്തമായ റെയ്ഡുകൾ തുടരുമെന്ന് ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരി അറിയിച്ചു. പ്രിൻസിപ്പൽ എസ്‌ഐ അഖിൽ, സി.പി.ഒമാരായ മനോജ് കരിമ്പം മനേഷ് കല്യാശേരി, സുനി കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.