- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ നഗ്നചിത്രം കാണിച്ച് മകളെ ഭീഷണിപ്പെടുത്തി നിന്നും പണം തട്ടാൻ ശ്രമം; റാന്നി സ്വദേശി അറസ്റ്റിൽ
തിരുവല്ല: അമ്മയുടെ നഗ്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മകളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി സാജൻ (52 ) ആണ് അറസ്റ്റിലായത്. പെരുന്തുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരിയുടെ മാതാവും അറസ്റ്റിലായ സാജനും മുംബൈയിലെ വാപിയിൽ അടുത്തടുത്ത വീടുകളിൽ വർഷങ്ങൾക്ക് മുൻപ് താമസിച്ചിരുന്നവരാണ്. അന്ന് പകർത്തിയ ചിത്രങ്ങളാണ് മകൾ അടക്കമുള്ള ബന്ധുക്കൾക്ക് അയച്ചത്. പണം നൽകിയില്ലെങ്കിൽ സമൂഹ മാധ്യമങ്ങളിലടക്കം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന സാജന്റെ ഭീഷണിയെ തുടർന്നാണ് പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story