പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യരുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ ആൾ പൊലീസ് പിടിയിലായി. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പള്ളിക്കുന്ന് സദേശി യൂസഫാണ് പിടിയിലായത്. വീട്ടിൽ നിന്നും റബർ ഷീറ്റ് മോഷ്ടിക്കുന്നതിനാണ് കയറിയതെന്നാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.

എന്നാൽ പൊലീസ് വാഹനം കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് ഇയാൾ കടന്ന് കളയുകയായിരുന്നു. എന്നാൽ മോഷ്ടാവിന്റെ മുഖം വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ചിത്രം സഹിതം സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.