- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുചക്ര വാഹന യാത്രികരെ ഇടിച്ചു വീഴ്‌ത്തി കൊലപ്പെടുത്താൻ ശ്രമം: അഞ്ചു പേർ അറസ്റ്റിൽ
അങ്കമാലി: ഇരുചക്ര വാഹന യാത്രികരെ ഇടിച്ചു വീഴ്‌ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ. പാറക്കടവ്,എളവൂർ വട്ടത്തേരിയിൽ വീട്ടിൽ ശ്രീജിത്ത് (22), പീച്ചാനിക്കാട് മത്തലാംകോട് വടക്കൻ വീട്ടിൽ ആൻസൻ (23), പാറക്കടവ് കുന്നപ്പിള്ളിശ്ശേരി, കുരിശിങ്കൽ വീട്ടിൽ മാർട്ടിൻ (23), പാറക്കടവ് കുന്നിപ്പിള്ളിശ്ശേരി തറപ്പറമ്പിൽ വീട്ടിൽ അഭിജിത്ത് (26), പൂവത്തുശ്ശേരി, ഐനിക്കത്താഴം വീട്ടിൽ അനന്തു (സോനു 22) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. നായത്തോട് സ്വദേശിയായ പോൾ വിൻ ബേബി സുഹൃത്തുക്കളായ അമൽ, നിഥിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ 10 ന് രാത്രി ഒമ്പതരയോടെ ഡബിൾ പാലത്തിനു സമീപമാണ് സംഭവം. പോൾവിൻ ബേബിയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക്, ഫോൺ വന്നതിനെ തുടർന്ന് നിർത്തിയപ്പോൾ പുറകിലൂടെ വന്ന സംഘം ഇടിച്ചു വിഴ്‌ത്തി കുത്തിക്ക് കുത്തിയും കുപ്പിക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിന് ശേഷം സംഘം ഒളിവിൽ പോയി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം പലഭാഗങ്ങളിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. അങ്കമാലി ഇൻസ്‌പെക്ടർ സോണി മത്തായി, എസ്‌ഐ മാരായ എൽദോ പോൾ, മാർട്ടിൻ ജോൺ എഎസ്ഐ റജിമോൻ എസ്.സി.പി.ഒ മാരായ ഷൈജു അഗസ്റ്റിൻ, പ്രസാദ്, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മറുനാടന് മലയാളി ലേഖകന്.