- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം പേരിൽ വ്യാജ പാസ്പോർട്ടെടുത്ത് 10 വർഷം തട്ടിപ്പ്: ആർഎസ്എസ് മുഖ്യ ശിക്ഷക് അറസ്റ്റിൽ
തിരുവനന്തപുരം: മുസ്ലിം പേരിൽ വ്യാജ പാസ്പോർട്ടെടുത്ത് പത്ത് വർഷം വിദേശത്ത് തട്ടിപ്പ് നടത്തിയ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. കിളിമാനൂർ കുന്നുമ്മേൽ സ്വദേശിയും മുഖ്യ ശിക്ഷകുമായ രാജേഷാണ് (47) അറസ്റ്റിലായത്. ഷെറിൻ അബ്ദുൾ സലാമെന്ന പേരിലാണ് ഇയാൾ വിദേശത്ത് കഴിഞ്ഞിരുന്നത്
2006ൽ വ്യാജരേഖകൾ നിർമ്മിച്ച് ആൾമാറാട്ടം നടത്തി പാസ്പോർട്ട് കരസ്ഥമാക്കി വിദേശത്ത് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2019ൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും നൽകിയിരുന്നു.
ഡിസംബർ 15 ന് വിദേശത്തുനിന്നും തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് അധികൃതർ തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം റൂറൽ എസ് പി പി. കെ മധുവിന്റെ നിർദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള കിളിമാനൂർ ഐ എസ് എച്ച് ഒ എസ്. സനൂജ്, എസ് ഐ വിജിത്ത് കെ നായർ, രാജേന്ദ്രൻ,ഷാജി, എ എസ് ഐ ഷാജീ, എസ്. സി. പി. ഒ, റിയാസ്, സിപി ഒ മാരായ ഷിജു, കിരൺ, ബിന്ദു എന്നിവരടങ്ങിയ പാസ്പോർട്ട് കേസിലെ അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ