- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞൾ ഇട്ട് ഉണക്കിയ മുള്ളൻപന്നി ഇറച്ചിയും ഉടുമ്പ് മാംസവും; വാഹന പരിശോധനയ്ക്കിടെ തൊടുപുഴ സ്വദേശി പിടിയിൽ; മാംസം കടത്തിയത് തൊടുപുഴയിലേക്ക് വിൽപ്പനക്കായി

തൃശൂർ: മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പ് മാംസവുമായി തൊടുപുഴ സ്വദേശിയെ എക്സൈസ് പിടികൂടി. പാലക്കാട് - മണ്ണുത്തി ദേശീയ പാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് കാട്ടിറച്ചിയുമായി ഒരാൾ പിടിയിലായത്.
തൊടുപുഴ വണ്ണപുറം സ്വദേശി ഇളംതുരുത്തിയിൽ ദേവസ്യ വർക്കി എന്നയാളെയാണ് തൃശൂർ എക്സൈസ്റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ അബൂദുൾ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പാർട്ടി പിടികൂടിയത്. മുള്ളൻപന്നിയുടെ മാംസം മഞ്ഞൾ പൊടി ഇട്ട് ഉണക്കി സൂക്ഷിച്ച നിലയിലുള്ളതും മാസങ്ങളോളം സൂക്ഷിച്ചു വക്കാൻ കഴിയുന്ന നിലയിലുള്ളതാണ്. കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ മറ്റുള്ളവർക്ക് സംശയം നൽകാത്ത വിധത്തിൽ രഹസ്യമായി കടത്തികൊണ്ടുവരികയായിരുന്നു.
മാംസം മണ്ണാർക്കാടുള്ള പാലക്കയം 200 ലുള്ള എസ്റ്റേറ്റിൽ നിന്നും കടത്തികൊണ്ടു വരുന്നതാണെന്ന് പ്രതി സമ്മതിച്ചു.തൊടുപുഴയിലേക്ക് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു മാംസം. പ്രതിയെയും തൊണ്ടി സാധനങ്ങളും മാന്നാ മംഗലം ഫോറസ്റ്റ് അധികൃതർക്ക് തുടർ നടപടികൾക്കായി കൈമാറി.


