കോയമ്പത്തൂർ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. 39കാരനായ സതീഷ്. കാവുണ്ടം പാളയം അംബേദ്കർ നഗറിലെ ആർ റീന എന്നിവരാണ് അറസ്റ്റിലായത്.

12വർഷം മുൻപാണ് ഇല്ക്ട്രീഷ്യനായ രാജ റീനെയെ വിവാഹം കഴിച്ചത്. രാജ പലപ്പോഴും മദ്യപിച്ചെത്തുന്നതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കൊലപാതകം നടന്ന ബുധനാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. അമിതമായി മദ്യപിച്ചാണ് രാജ മരിക്കാൻ ഇടയായതെന്ന് യുവതി ബന്ധുക്കളെ അറിയിച്ചു.

എന്നാൽ, യുവാവിന്റെ മൃതദേഹത്തിലെ പാടുകൾ കണ്ടതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്്മോർട്ടത്തിനയച്ചിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. കഴുത്തുഞെരിച്ചാണ് രാജയെ കൊലപ്പെടുത്തിയതെന്നാണ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.

ബന്ധുവായ കാമുകനുമൊത്താണ് കൊലപാതകം നടത്തിയത്. രണ്ടുവർഷം മുൻപ് ഭാര്യയും യുവാവും തമ്മിലുള്ള അവിഹിതബന്ധം രാജ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾ യുവതിയെ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇരുവരും തമ്മിൽ ബന്ധം തുടർന്നു. മദ്യപിച്ചെത്തിയ ദിവസം ഇരുവരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.