- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ബിൽ ഉണ്ടാക്കി പണം തട്ടി:പഞ്ചായത്തിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ
തൊടുപുഴ: വ്യാജ ബിൽ ഉണ്ടാക്കി പണം തട്ടിയെടുത്ത കേസിൽ പഞ്ചായത്തിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ. ഇടവെട്ടി പഞ്ചായത്തിൽ ടെക്നിക്കൽ അസിസ്റ്റന്റായി താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന തൊണ്ടിക്കുഴ ഈന്തുങ്കൽ ശരത് കുമാറി(30) നെ ആണ് 19,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തൊടുപുഴ എസ്എച്ച്ഒ വി സി. വിഷ്ണുകുമാർ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പഞ്ചായത്ത് കണ്ടെത്തിയതോടെ ഇയാളെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.
50,000 രൂപയുടെ ബില്ലിന് പകരം 69,000 രൂപയുടെ വ്യാജ ബിൽ ഉണ്ടാക്കി പണം തട്ടിയെടുത്തതായി പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണ് അറസ്റ്റ്. സമാനമായി മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നത് പഞ്ചായത്ത് പരിശോധിച്ച് വരികയാണ്.
മറുനാടന് മലയാളി ലേഖകന്.
Next Story