- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യ മട്ടൻ കറി ഉണ്ടാക്കി തന്നില്ല; 100ൽ വിളിച്ച് ആറുതവണ പരാതിപ്പെട്ടു; യുവാവിനെ പിടികൂടി പൊലീസ്
ഹൈദരാബാദ്: തെലങ്കാനയിൽ ഭാര്യ മട്ടൻ കറി പാചകം ചെയ്തില്ലെന്ന് പറഞ്ഞ് പൊലീസ് കൺട്രോൾ റൂമിൽ പരാതിപ്പെട്ട യുവാവ് കുടുങ്ങി. വീട്ടിൽ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക് ഉണ്ടാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
നൽഗൊണ്ടയിലാണ് സംഭവം. 100 ൽ വിളിച്ച് ഭാര്യ തനിക്ക് മട്ടൻ കറി ഉണ്ടാക്കി തരുന്നില്ലെന്ന് പരാതി പറഞ്ഞ നവീനെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ് തവണയാണ് നവീൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചത്. ആദ്യത്തെ കോളിൽ വെറുമൊരു തമാശയാണെന്നാണ് പൊലീസ് ധരിച്ചത്. എന്നാൽ പിന്നീട് അഞ്ച് തവണ കൂടി ഇതേ കാര്യം പറഞ്ഞ് ഇയാൾ വിളിച്ചതോടെ പൊലീസ് വീട്ടിലെത്തി നവീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച മദ്യപിച്ച് വീട്ടിലേക്ക് ആട്ടിറച്ചിയുമായി കയറി വന്ന നവീൻ മട്ടൻ കറി ഉണ്ടാക്കിതരാൻ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ ഇത് നിഷേധിച്ചതോടെ ഇവർ തമ്മിൽ വഴക്ക് ഉണ്ടാവുകയും ഇയാൾ നൂറിൽ വിളിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ പൊലീസ് നവീന്റെ വീട്ടിലെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ സമയം താൻ തലേന്ന് നൂറിൽ വിളിച്ചത് നവീന് ഓർമ്മയുണ്ടായിരുന്നില്ല. മദ്യലഹരിയിൽ എന്തെല്ലാം ചെയ്തുവെന്ന് അയാൾ മറന്നുപോയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 290, 510 വകുപ്പുകൾ പ്രകാരമാണ് പൊലീസ് നവീനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ചുമത്തുന്ന വകുപ്പുകളാണ് ഇത്.
മറുനാടന് മലയാളി ബ്യൂറോ