- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: യുവാവ് അറസ്റ്റിൽ
ആലുവ: യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേക്കാട് തട്ടാരുപറമ്പിൽ പ്രശോഭ് (30) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് യുവതി താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാൾക്കെതിരെ ചെങ്ങമനാട് . നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി അതിക്രമിച്ച് കടക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ.
മയക്കുമരുന്ന് നിയമം. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം എന്നിവയടക്കം അഞ്ച് കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എസ്.എം.പ്രദീപ്കുമാർ, എസ്‌ഐ പി.ജെ.കുര്യാക്കോസ്, എഎസ്ഐ മാരായ രാജേഷ്, സിനുമോൻ, എസ്.സി.പി.ഒ ദീപ, സി.പി.ഒ മാരായ ലിൻസൻ, കൃഷ്ണരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.
Next Story