മസ്‌ക്കറ്റ്: ലേബർ നിയമം ലംഘിച്ചതിന് 137 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സർ മേഖലയിൽ നടത്തിയ റെയ്ഡിലാണ് ലേബർ നിയമം, റെസിഡൻസി സ്റ്റാറ്റസ് എന്നിവ ലംഘിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

ഏപ്രിൽ മാസത്തിൽ 109 വിദേശികളെയാണ് ഇത്തരത്തിൽ തൊഴിൽ നിയമലംഘനം നടത്തിയതിന് സർ മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് നാടുകടത്തുകയും ചെയ്തു.
മാർച്ച് മാസത്തിൽ പൊലീസും മാൻപവർ മന്ത്രാലയവും ചേർന്നു നടത്തിയ റെയ്ഡിലും 253 വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. റോയൽ ഒമാൻ പൊലീസിന്റെ സ്‌പെഷ്യൽ ടീമാണ് റെയ്ഡ് നടത്തുന്നത്.