മസ്‌കറ്റ് : ഓമനിലെ സലാലയിൽ തന്റെ സുഹൃത്തിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവതി അറസ്റ്റിലായി. 30 വസയുള്ള പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി തന്റെ സുഹൃത്തായ മറ്റൊരു വനിതയെ പലതവണ വെടി വെയ്ക്കുകയായിരുന്നു. കഴുത്തിലും, നെഞ്ചിലും, വെടിയേറ്റ ഇവർ മൂന്ന് ദിവസത്തോളം സുൽത്താൻ ഖുബൂസ് ആശുപത്രിയിൽ പരിചരണത്തിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്.കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.