- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒഹായൊ: മൂന്ന് വയസ്സുള്ള പെൺകുട്ടിയുടെ പീഡിപ്പിച്ചതിന് ശേഷം മർദ്ദിച്ച് കൊലപ്പെടുത്തിയ റൊണാൾഡ് ഫിലിപ്പിന്റെ (43) വധശിക്ഷ ഇന്ന് (ജൂലായ് 26 ന്) ലൂക്കസ് വില്ലിലെ സതേൺ ഒഹായൊ കറക്ഷണൽ ഫെസിലിറ്റിയിൽ നടപ്പിലാക്കി. 1993 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഫിലിപ്പിന്റെ കാമുകിയുടെ മകളായിരുന്നു മൂന്ന് വയസ്സുകാരി. ഇവർ പുറത്ത് പോകുമ്പോൾ കുട്ടിയെ ഫിലിപ്പിനെ ഏൽപ്പിച്ചിരുന്നു. തിരിച്ചു വന്ന് കുട്ടിയെ അന്വേഷിച്ചപ്പോൾ അബോധാവസ്ഥയിൽ കഴിയുന്ന കുട്ടിയെയാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലുംമരിച്ചിരുന്നു. ഓട്ടോപ്സിയിൽ കുട്ടിയുടെ ആന്തരികാവയവങ്ങൾ തകർന്നിരുന്നതായും, മർദ്ദനമേറ്റിരുന്നതായും കണ്ടെത്തി. പ്രതി ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് ഒഹായോയിൽ വധശിക്ഷ നടപ്പാക്കുന്നത്. വിഷമിശ്രിതത്തിന്റെ ലഭ്യത കുറവായതിനാലും, മിശ്രിതം കുത്തിവെച്ച് നടപ്പാക്കുന്ന വധശിക്ഷ ക്രൂരമായതിനാലും പലതവണ വധശിക്ഷ നടപ്പാക്കുന്നത് കോടതി വിലക്കിയിരുന്നു. ഇന്നലെ സുപ്രീം കോടത
ഒഹായൊ: മൂന്ന് വയസ്സുള്ള പെൺകുട്ടിയുടെ പീഡിപ്പിച്ചതിന് ശേഷം മർദ്ദിച്ച് കൊലപ്പെടുത്തിയ റൊണാൾഡ് ഫിലിപ്പിന്റെ (43) വധശിക്ഷ ഇന്ന് (ജൂലായ് 26 ന്) ലൂക്കസ് വില്ലിലെ സതേൺ ഒഹായൊ കറക്ഷണൽ ഫെസിലിറ്റിയിൽ നടപ്പിലാക്കി.
1993 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഫിലിപ്പിന്റെ കാമുകിയുടെ മകളായിരുന്നു മൂന്ന് വയസ്സുകാരി. ഇവർ പുറത്ത് പോകുമ്പോൾ കുട്ടിയെ ഫിലിപ്പിനെ ഏൽപ്പിച്ചിരുന്നു. തിരിച്ചു വന്ന് കുട്ടിയെ അന്വേഷിച്ചപ്പോൾ അബോധാവസ്ഥയിൽ കഴിയുന്ന കുട്ടിയെയാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലുംമരിച്ചിരുന്നു.
ഓട്ടോപ്സിയിൽ കുട്ടിയുടെ ആന്തരികാവയവങ്ങൾ തകർന്നിരുന്നതായും, മർദ്ദനമേറ്റിരുന്നതായും കണ്ടെത്തി. പ്രതി ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് ഒഹായോയിൽ വധശിക്ഷ നടപ്പാക്കുന്നത്. വിഷമിശ്രിതത്തിന്റെ ലഭ്യത കുറവായതിനാലും, മിശ്രിതം കുത്തിവെച്ച് നടപ്പാക്കുന്ന വധശിക്ഷ ക്രൂരമായതിനാലും പലതവണ വധശിക്ഷ നടപ്പാക്കുന്നത് കോടതി വിലക്കിയിരുന്നു. ഇന്നലെ സുപ്രീം കോടതി വധശിക്ഷക്കുള്ള അനുമതി നൽകിയതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.
മരിക്കുന്നതിന് മുമ്പ് കുട്ടിയുടെ കുുംബാഗങ്ങളോട് പ്രതി മാപ്പപേക്ഷിച്ചിരുന്നു. വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിച്ച് നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു