നിയാഴ്ച തായ്‌ലൻഡിലെ പട്ടായയിലെ റിസോർട്ടിന്റെ ബാൽക്കണിയിൽ നിന്നും ലൈംഗിക തൊഴിലാളിയായ യുവതി വീണ് മരിച്ച സംഭവത്തിൽ മുൻ ബ്രിട്ടീഷ് പട്ടാളക്കാരനായ വോർസെസ്റ്ററിലെ റീസെ വെല്ല അറസ്റ്റിലായി. യുവതിയെ റീസെ അപകടകരമായി ബാൽക്കണിയിൽ നിർത്തി സാഹസികമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇവിടെ നിന്നും കാൽതെറ്റി വീണതിനെ തുടർന്നാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഞായറാഴ്ച അറസ്റ്റിലായ വെല്ല പീഡനക്കേസിലെ പ്രതിയാണെന്നും റിപ്പോർട്ടുണ്ട്. 26കാരിയായ ബാർഗേൾ വന്നിപ ജാൻഹുവാതോനൻ ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്.

തായ്‌ലൻഡിൽ വച്ച് റീസെ അറസ്റ്റിലായ വാർത്ത കേട്ട് അദ്ദേഹത്തിന്റെ കുടുംബം ഞെട്ടിത്തരിച്ചുവെന്നാണ് റിപ്പോർട്ട്. പിടിഎസ്ഡി ബാധിച്ചതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു റീസെ ബ്രിട്ടൻ വിട്ട് പോയിരുന്നത്. കസ്റ്റഡിയിലായതിന് ശേഷം റീസെക്ക് ആഹാരമോ വെള്ളമോ പോലും നൽകിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യം താറുമാറാകുമെന്നും ഈ കുടുംബം ആശങ്കപ്പെടുന്നു. ഈ അസുഖം മൂലമായിരുന്നു 25കാരനായ റീസെ സൈന്യത്തിൽ നിന്നും വിട്ട് പോരേണ്ടി വന്നിരുന്നത്. സറെയിലെ ഡീപ് കട്‌സ് ബരാക്‌സിൽ റോയൽ ലോജിസ്റ്റിക്‌സ് കോർപ്‌സായിട്ടായിരുന്നു റീസെ പ്രവർത്തിച്ചിരുന്നത്. തുടർന്ന് അഞ്ച് വർഷം മുമ്പാണ് സർവീസിൽ നിന്നും വിട്ട് പോന്നിരുന്നത്.

സൈന്യത്തിൽ നിന്നും പോരേണ്ടി വന്നതോടെ റീസെക്ക് പലവിധ മാനസസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സഹോദരൻ വെളിപ്പെടുത്തുന്നു. 2012ൽ ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് റീസെ അഞ്ച് വർഷത്തോളം തടവിലുമായിരുന്നു. ഇപ്പോൾ തായ്‌ലൻഡിൽ അറസ്റ്റിലായിരിക്കുന്ന റീസെയെ തിങ്കളാഴ്ച കുടുംബവുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നു. തനിക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനായി 12,000 പൗണ്ട് അദ്ദേഹം കുടുംബത്തോട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. തായ്‌ലൻഡ് പൊലീസ് ആരോപിക്കുന്നത് പോലെ താൻ മോട്ടോർ ബൈക്ക് മോഷ്ടിച്ചിട്ടില്ലെന്നും റീസെ പറയുന്നു.

റീസെ കടുത്ത മാനസിക സമ്മർദത്തിലാണെന്നും അയാളെ അടുത്ത് തന്നെ പട്ടായയിലെ പ്രധാനപ്പെട്ട ജയിലിലേക്ക് മാറ്റുമെന്നും സഹോദരൻ വെളിപ്പെടുത്തുന്നു. ഇതിന് മുമ്പ് റീസെ മയക്കുമരുന്നിന് അടിപ്പെട്ടിരുന്നുവെന്നും സഹോദരൻ പറയുന്നു. ബാൽക്കണിയിൽ നിന്നുമുള്ള വീഴ്ചയിൽ ലൈംഗിക തൊഴിലാളിയായ യുവതിക്ക് തലക്ക് ഗുരുതര പരുക്കേറ്റതാണ് മരണ കാരണം. നഗ്‌നയായി താഴോട്ട് വീണ യുവതിയുടെ ശരീരത്തിൽ നിരവധി പൊട്ടലുകളുണ്ടായിട്ടുമുണ്ട്. റിസോർട്ടിലെ റൂമിൽ പൊലീസ് നടത്തിയ പരിശോധനയിൽ വസ്ത്രങ്ങളും ഉപയോഗിക്കാത്ത കോണ്ടങ്ങളും കണ്ടെത്തിയിരുന്നു.