ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്യമെന്താണ്. നിങ്ങളിൽ ചിലരെങ്കിലും കരുതും പണമാണ് സമ്പത്താണ് പദവിയാണ്, ഒരുപക്ഷേ പ്രധാനമന്ത്രിയാകാൻ സാധിക്കുന്നയത്രയും വലിയ കാര്യം ഇന്ത്യയിലില്ല എന്ന്. എന്നാൽ ലോകത്തെ ഏറ്റവും മൂല്യമേറിയ വസ്തു ലിബേർട്ടി എന്ന പേരിലുള്ള ഒരു സംഭവമാണ്. ലിബേർട്ടി എന്ന ഇംഗ്ലീഷ് വാക്കിന് കൃത്യമായ ഒരു മലയാളം പദം പോലുമില്ല. സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ അത് പൂർണമാകില്ല. അത് ഇൻഡിപെൻഡൻസാണ്. ലിബേർട്ടി എന്ന് പറയുന്നത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ പൂർണതയാണ് ലിബേർട്ടി. ഈ ലിബേർട്ടിയില്ലാതെ ഒരാൾക്കും ലോകത്ത് ജീവിക്കാൻ സാധിക്കുകയില്ല. അവന് എന്തെല്ലാം ലഭിച്ചാലും, അവൻ പ്രധാനമന്ത്രിയാണെങ്കിലും പ്രസിഡന്റാണെങ്കിലും ഭാര്യയുണ്ടെങ്കിലും മക്കളുണ്ടെങ്കിലും സമ്പത്തുണ്ടെങ്കിലും പ്രശസ്തനാണെങ്കിലും ലിബേർട്ടി ഇല്ലെങ്കിൽ അവൻ ഒന്നുമല്ല. ഈ ലിബേർട്ടി തടയുന്ന നിയമത്തിന് മുൻപിലുള്ള വഴിയാണ് അറസ്റ്റ്.

അറസ്റ്റ് എന്ന് വച്ചാൽ നിങ്ങൾ എന്ത് ചെയ്യണം നിങ്ങൾ എങ്ങോട്ട് പോകണം എന്ത് ധരിക്കണം എന്ത് കഴിക്കണം മറ്റൊരാൾ നിയമപരമായി തീരുമാനിക്കുന്ന അവസ്ഥയാണ് അതുകൊണ്ട് തന്നെ അറസ്റ്റിനെ അത്ര നിസാരമായി കരുതിക്കൂടാ. ഈ അറസ്റ്റിന്റെ നിയമ വശങ്ങളാണ് ഇന്നതെ ലെയ്‌മെൻസ് ലോയിൽ ചർച്ച ചെയ്യുന്നത്. ആരെയാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ആദ്യം ചോദിക്കാം. സ്വാഭാവികമായും കുറ്റവാളിയെയാണ്. എന്നാൽ എങ്ങനെയാണ് ഒരാൾ കുറ്റവാളിയാണ് എന്ന് നേരത്തെ തീരുമാനിക്കുന്നത്. കുറ്റാരോപിതൻ മാത്രമാണ്. അത് ഇന്നലത്തെ എപ്പിസോഡിൽ വ്യക്തമാക്കിയിരുന്നു. ഒരാൾ ഒരു കുറ്റം ചെയ്തു എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആ സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥൻ, ക്രൈം നടന്ന സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥൻ റീസണബിളായി സംശയിച്ചാൽ , അതായത് റീസണബിളായി സംശയിക്കുക എന്നാണ് പറയുന്നത്.

ഒരു കൊലപാതകം നടന്നു, ഒരു ബലാത്സംഗം നടന്നു ഇത് ഇന്നയാളാണ് എന്ന് ന്യായമായ സംശയമുണ്ടായാൽ , വളരെ കൃത്യമാണ്. വെറുതെ വഴിയെ പോകുന്നവരെ സംശയിക്കാൻ കഴിയില്ല. പൊലീസിന് കോടതിയുടെ അനുമതിയില്ലാതെ മറ്റാരുടേയും അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാം. ഇങ്ങനെ അറസ്റ്റ് ചെയ്യുന്നത് അയാൾ വീണ്ടും കുറ്റം ചെയ്യാതിരിക്കുന്നതിനും കുറ്റം ചെയ്തയാൾ രക്ഷപെടാതിരിക്കുന്നതിനും തെളിവുകൾ നശിപ്പിക്കാതിരിക്കുന്നതിനും സമൂഹത്തിന് മാതൃകയാകുന്നതിനും കൂടിയാണ്. അതിനാണ് നമ്മൾ സാഹചര്യ തെളിവുകൾ അഥവാ പ്രഥമ ദൃഷ്ട്യാ ഉള്ള തെളിവുകൾ എന്ന പറയുന്നത്. പ്രഥമ ദൃഷ്ട്യാ ഒരാൾ കുറ്റക്കാരനാണ് എന്ന് കരുതിയാൽ കൊഗ്നൈസിബിൾ ഒഫെൻസാണെങ്കിൽ, നേരത്തെ ഞാൻ സൂചിപ്പിച്ചിരുന്നു.

കൊഗ്ലൈസിബിൾ ഒഫെൻസ് എന്നത് ഗുരുതരമായ കുറ്റങ്ങളാണെങ്കിൽ, മുന്നു വർഷത്തിലധികം തടവ് കിട്ടാൻ സാധ്യതയുള്ള കുറ്റം ഒരാൾ ചെയ്തു എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് ന്യായമായ സംശയം തോന്നിയാൽ അയാൾക്ക് സിആർപിസിയിലെ 41ാം വകുപ്പനുസരിച്ച് ഒരാളെ അറസ്റ്റ് ചെയ്യാം. രണ്ട്, പൊലീസ് ഓഫീസർക്ക് മാത്രമല്ല ഏത് സാധാരണക്കാരനും ഒരാളെ അറസ്റ്റ് ചെയ്യാം. നിങ്ങൾക്കും എനിക്കും ഒക്കെ ഒരാളെ അറസ്റ്റ് ചെയ്യാം. പക്ഷെ ആ അറസ്റ്റ് ചെയ്യുന്ന ആൾ നിങ്ങളുടെ മുൻപിൽ വെച്ച് നിങ്ങളുടെ പൂർണ്ണ ബോധ്യത്തിൽ നിങ്ങളുടെ കണ്ണിന്റെ മുൻപിൽ വച്ച് ഒരു കൊഗ്നൈസബിൾ ഒഫൻസ് ചെയ്ത ആളായിരിക്കണം. അതാണ് പ്രാഥമികമായ കാര്യം. നിങ്ങളുടെ മുൻപിൽ വച്ച് ഒരാൾ ബലാത്സംഗം ചെയ്തു കൊലപാതകം ചെയ്തുവെങ്കിൽ അയാളെ നിങ്ങൾക്ക് കീഴ്‌പ്പെടുത്തി പൊലീസിലെൽപിക്കാനുള്ള അധികാരമുണ്ട്. അങ്ങനെ നിങ്ങൽ കീഴ്‌പ്പെടുത്തി സൂക്ഷിക്കുന്നത് അറസ്റ്റാണ്.

അതാണ് പ്രൈവറ്റ് അറസ്റ്റ് എന്ന പറയുന്നത്. എന്നാൽ കൊഗ്നൈസബിൾ ഒഫെൻസായിരിക്കണം നിങ്ങളുടെ മുൻപിൽ വച്ച് നടന്നതായിരിക്കണം. രണ്ടാമത് ഒരു പ്രഖ്യാപിത കുറ്റവാളി. ഒരാളെ പൊലീസ് തേടുന്നുവെന്ന് നമുക്കറിയാം. ശോഭരാജ്, അല്ലെങ്കിൽ ഏതെങ്കിലും ഒരു ക്രൈമിൽ ഒരാളെ ഉദാഹരണം, നീരവ് മോദി. അങ്ങനെ ഒരാളെ കീഴ്‌പ്പെടുത്താം. അയാൾക്ക് ആരോഗ്യപ്രശ്‌നമുണ്ടാകരുത്, അയാളെ ഉപദ്രവിക്കരുത് തല്ലരുത് പക്ഷേ അയാൽ രക്ഷപെട്ട് പോകാതിരിക്കാൻ അയാൾക്ക് പരുക്കേൽക്കാത്ത വിധത്തിൽ നിങ്ങൾക്ക് തടഞ്ഞ് വയ്ക്കാം. എന്നിട്ട് പൊലീസിൽ അറിയിക്കുകയോ പൊലീസിന് കൊണ്ടു കൊടുക്കുകയോ ചെയ്യാം. ഈ രണ്ട് സാഹചര്യങ്ങളിലാണ് പ്രധാനമായിട്ടും ഒരു സ്വകാര്യ വ്യക്തിക്ക അറസ്റ്റ് ചെയ്യാൻ സാധിക്കുന്നത്.